പേവിഷബാധ തടയുന്നതിന്റെ ആവശ്യകത; നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Aug 08, 2025, 08:27 AM ISTUpdated : Aug 08, 2025, 08:30 AM IST
Dog

Synopsis

പേവിഷബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം തെരുവ് നായ്ക്കളാണ്. തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നതിലൂടെ ആക്രമണവും കൂടുന്നു. അതോടൊപ്പം പേവിഷബാധ ഉണ്ടാവാനുള്ള സാധ്യതയും വർധിക്കുകയാണ്.

നിരവധിപേർക്കാണ് ദിവസവും തെരുവ് നായയുടെ കടിയേൽക്കുന്നത്. നായ്ക്കളെ കാണുമ്പോൾ തന്നെ പലർക്കും പേടിയാണ്. നായയുടെ കടിയേൽക്കുന്ന എല്ലാവർക്കും പേവിഷബാധയുണ്ടാകുന്നില്ല. എന്നിരുന്നാലും പലരും പേവിഷബാധയേറ്റ് മരിക്കുന്ന സാഹചര്യം ഉണ്ടായി. ദിവസവും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും കാണുന്നില്ല. ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

  1. പേവിഷബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം തെരുവ് നായ്ക്കളാണ്. തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നതിലൂടെ ആക്രമണവും കൂടുന്നു. അതോടൊപ്പം പേവിഷബാധ ഉണ്ടാവാനുള്ള സാധ്യതയും വർധിക്കുകയാണ്.

2. തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണ, വാക്സിനേഷൻ തുടങ്ങിയവയുടെ അപര്യാപ്തത കൊണ്ടും ആക്രമണം ഉണ്ടാവാനുള്ള സാധ്യത വർധിക്കുന്നു.

3. കടിയേറ്റാൽ ആദ്യം എന്തുചെയ്യണമെന്ന് അറിയാത്തതിന്റെ പൊതുജന അവബോധത്തിന്റെ അഭാവം അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു.

4. ശരിയായ ചികിത്സ സംവിധാനങ്ങൾ ഇല്ലാതെയാകുമ്പോൾ അല്ലെങ്കിൽ ചികിത്സ വൈകുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകാം.

5. എന്നാൽ മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ ചികിത്സ തേടുന്നത് പേവിഷബാധയെ തടയാൻ സഹായിക്കുന്നു.

6. കുട്ടികളും, പ്രായമായവരുമാണ് കൂടുതൽ അപകടസാധ്യത ഉള്ളവർ.

7. വാക്സിനേഷനുകൾ എടുക്കുന്നതിലൂടെ പേവിഷബാധ ഉണ്ടാകുന്നത് തടയാൻ സാധിക്കും.

8. പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കേണ്ടത് വളരെ പ്രധാനമാണ്. മൃഗങ്ങളുടെ കടിയേറ്റാൽ ആ ഭാഗം ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചികിത്സ തേടുകയും ചെയ്യണം.

9. എളുപ്പത്തിൽ ലഭ്യമാകുന്ന ആന്റി റാബീസ് ചികിത്സകളും ഒരുപരിധിവരെ സഹായകരമാണ്.

10. കടിയേറ്റാൽ എത്രയും വേഗം ചികിത്സ തേടുന്നതാണ് നല്ലത്. സമയം കഴിയുംതോറും സാഹചര്യം വഷളാകുന്നു.

11. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മുഴുവൻ വാക്സിനും എടുക്കാൻ ശ്രദ്ധിക്കണം. ഇതിനെ നിസാരമായി കാണരുത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്