
വളർത്തുമൃഗങ്ങളെ നടക്കാൻ കൊണ്ടുപോകുന്നത് കാഴ്ച്ചയിൽ നിസ്സാരമാണെന്ന് തോന്നാം. പൊതുവെ കഴുത്തിൽ ലീഷ് കെട്ടിയാണ് മൃഗങ്ങളെ നമ്മൾ നടക്കാൻ കൊണ്ടുപോകാറുള്ളത്. എന്നാൽ വളർത്തുമൃഗങ്ങളെ പുറത്തിറക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. മൃഗങ്ങളെ നടത്താൻ കൊണ്ടുപോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വളർത്തുമൃഗത്തിന് അനുയോജ്യമായ ലീഷ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കഴുത്തിന് പ്രശ്നങ്ങൾ ഉണ്ടാവാനും ശരിയായ രീതിയിൽ ശ്വാസം ലഭിക്കാതെയും വരുന്നു. പകരം മൃദുലമായ ഹാർനെസ്സ് ഉപയോഗിക്കുന്നതാണ് ഉചിതം. ഇത് വളർത്തുമൃഗത്തിന് യാതൊരു വേദനയും ഉണ്ടാക്കുന്നില്ല. കൂടാതെ സുഖമായി നടക്കാനും സഹായിക്കുന്നു. അതേസമയം ഇത് വാങ്ങുമ്പോൾ വളർത്തുമൃഗത്തിന് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
വേഗത്തിൽ നടക്കുമ്പോൾ വളർത്തുമൃഗങ്ങൾ പെട്ടെന്ന് ക്ഷീണിക്കും. ഇങ്ങനെ ഉണ്ടാകുമ്പോൾ പിന്നീട് അവ നടക്കാൻ താല്പര്യം കാണിക്കാതെ വരുന്നു. നടക്കാൻ താല്പര്യം ഇല്ലാത്ത മൃഗങ്ങളെ നിർബന്ധിച്ച് നടത്തിക്കുന്നതും നല്ലതല്ല. അതിനാൽ തന്നെ വേഗത കുറച്ച് നടത്താൻ ശ്രദ്ധിക്കണം. ഇത് അവയ്ക്ക് കൂടുതൽ ആയാസം നൽകുന്നു.
3. സുരക്ഷിതത്വം
തിരക്കുള്ള വഴികളിലൂടെ വളർത്തുമൃഗങ്ങളെ നടത്താൻ കൊണ്ടുപോകരുത്. ആളുകളെയും വലിയ വാഹനങ്ങളെയും കാണുമ്പോൾ അവയ്ക്ക് ഭയം തോന്നാം. ചിലപ്പോൾ ഇവ കൈവിട്ടു ഓടിപ്പോകാനും സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വളർത്തുമൃഗങ്ങളെ ചെറിയ റോഡുകളിലൂടെ നടത്താൻ ശ്രദ്ധിക്കണം.
4. വിശ്രമം വേണം
നടക്കുന്നതിനിടയിൽ വളർത്തുമൃഗങ്ങൾക്ക് വിശ്രമം ആവശ്യമാണ്. ഒരേ രീതിയിൽ കൂടുതൽ നേരം നടക്കുമ്പോൾ മൃഗങ്ങൾ ക്ഷീണിതരാകും. പിന്നീട് അവ നടക്കാൻ താല്പര്യം കാണിക്കുകയുമില്ല. അതിനാൽ തന്നെ ഇടയ്ക്കിടെ വിശ്രമം നൽകാൻ ശ്രദ്ധിക്കണം.
5. പരിശീലനം
വളർത്തുമൃഗങ്ങൾക്ക് ശരിയായ രീതിയിലുള്ള പരിശീലനം ആവശ്യമാണ്. ഇല്ലെങ്കിൽ അവ ആക്രമണ സ്വഭാവത്തോടെ പെരുമാറുകയും കാര്യങ്ങളോട് സഹകരിക്കാതെയും വരുന്നു. അതിനാൽ തന്നെ വളർത്തുമൃഗങ്ങൾക്ക് നല്ല പരിശീലനം നൽകേണ്ടതുണ്ട്.