
മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. ശരിയായ രീതിയിലുള്ള പരിപാലനവും സ്നേഹവും അവയ്ക്ക് നൽകേണ്ടതുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മൃഗങ്ങളുടെ സ്വഭാവ രൂപീകരണവും ഉണ്ടാകുന്നത്. നായയെ വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
2. ജോലിക്കും യാത്രകൾക്കുമൊക്കെ പോകുമ്പോൾ വളർത്ത് മൃഗത്തെ തനിച്ചാക്കി പോകുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവയ്ക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വളർത്ത് മൃഗത്തിന് സമാധാനമായി ഇരിക്കാനും കളിക്കാനുമുള്ള അന്തരീക്ഷം വീട്ടിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
3. മൃഗങ്ങളുടെ ശാരീരിക, മനസികാരോഗ്യത്തിന് നല്ല വ്യായാമം അത്യാവശ്യമാണ്. ഓരോ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും നടത്തിക്കാൻ ശ്രദ്ധിക്കണം.
4. മൃഗങ്ങളെ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണ ക്രമീകരണം. ഭക്ഷണം ശരിയായ അളവിൽ വളർത്ത് മൃഗങ്ങൾക്ക് നൽകിയില്ലെങ്കിൽ പോഷകകുറവോ പൊണ്ണത്തടിയോ ഉണ്ടാവാൻ സാധ്യതയുണ്ട്. നായയുടെ ഇനം, പ്രായം, ആരോഗ്യം എന്നിവ മനസിലാക്കി ഭക്ഷണം ക്രമീകരിക്കാം.
5. ഭക്ഷണവും വ്യായാമവും നൽകുന്നതിനൊപ്പം മൃഗങ്ങൾക്ക് നല്ല പരിശീലനം നൽകാനും ശ്രദ്ധിക്കണം. എല്ലാ ദിവസം കുറച്ച് നേരം പരിശീലനം നൽകാം. ഇത് നായയുടെ സ്വഭാവ രൂപീകരണത്തിന് സഹായകമാകുന്നു.
6. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിലും ഇടിയ്ക്കിടെ ഡോക്ടറെ കാണുന്നത് ഒരു ശീലമാക്കാം.