
വളർത്ത് മൃഗങ്ങളിൽ ഇന്ന് കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് പൊണ്ണത്തടി. ഇത് മൃഗങ്ങളിൽ ജോയിന്റ് പെയിൻ, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. മൃഗങ്ങളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
2. ഭക്ഷണം നൽകുമ്പോൾ നിശ്ചിത അളവിൽ കൊടുക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ അളവ് കൂടുവാനോ കുറയുവാനോ പാടില്ല. കൃത്യമായ അളവില്ലാതെ നിരന്തരം ഭക്ഷണം നൽകുമ്പോൾ പലതരം രോഗങ്ങൾക്ക് കാരണമാകുന്നു.
3. മൃഗങ്ങളുടെ നല്ല ആരോഗ്യത്തിന് വ്യായാമം നിർബന്ധമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനനുസരിച്ച് അവരെ വ്യായാമം ചെയ്യിപ്പിക്കാനും ശ്രദ്ധിക്കണം. ഒറ്റദിവസം കൊണ്ടല്ല ദിവസങ്ങൾ എടുത്താണ് വണ്ണം വെയ്ക്കുന്നത്. അതിനാൽ തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയില്ല.
4. പെറ്റ് ഫുഡ് കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ ഭാരം കൂടാൻ കാരണമാകുന്നു. അതിനാൽ തന്നെ നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം.
5. മൃഗങ്ങളിൽ പൊണ്ണത്തടി ഉണ്ടാകുമ്പോൾ ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമവും വ്യായാമവും അത്യാവശ്യമാണ്. അതിനാൽ തന്നെ ഡോക്ടറെ സമീപിക്കേണ്ടതും വളരെ പ്രധാനമാണ്.