മനുഷ്യരുടെ മുഖം തുടങ്ങി സ്വഭാവം വരെ ഈ ജീവികൾ തിരിച്ചറിയും; ശ്രദ്ധിച്ചോളൂ

Published : Jul 17, 2025, 05:04 PM IST
Crow

Synopsis

കാക്കയെ പോലുള്ള പക്ഷികളൊക്കെയും ബുദ്ധിയുള്ളവരാണ്. മനുഷ്യരുടെ മുഖം മാത്രമല്ല അവയ്ക്ക് മനുഷ്യരുടെ സ്വഭാവവും തിരിച്ചറിയാൻ സാധിക്കും. ചില സമയങ്ങളിൽ ഇത് മറ്റ് പക്ഷികളോടും അവർ ആശയവിനിമയം നടത്താറുണ്ട്.

മനുഷ്യർക്കും പ്രൈമേറ്റുകൾക്കും മാത്രമല്ല ചില ജീവികൾക്കും മനുഷ്യരുടെ മുഖം തിരിച്ചറിയാൻ സാധിക്കും. വളർത്ത് നായ്ക്കൾ മുതൽ തേനീച്ചകൾക്ക് വരെ ഇത്തരത്തിൽ തിരിച്ചറിവ് ശേഷിയുണ്ട്. കാഴ്ചകൊണ്ട് മാത്രമല്ല ചില ജീവജാലങ്ങൾ മനുഷ്യരുടെ പെരുമാറ്റം മനസ്സിലാക്കിയും തിരിച്ചറിയുന്നു. അവ ഏതൊക്കെ ജീവികളാണെന്ന് നോക്കാം.

കുതിരകൾ

കുതിരകൾ സ്മാർട്ട് മാത്രമല്ല അവയ്ക്ക് മനുഷ്യരെ തിരിച്ചറിയാനും സാധിക്കും. കഴിഞ്ഞ അനുഭവങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കുതിരകൾ മനുഷ്യരെ തിരിച്ചറിയുന്നു.

ആടുകൾ

ആടുകൾക്ക് മനുഷ്യരെ ഓർത്തിരിക്കാൻ സാധിക്കുമെന്നത് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ മനുഷ്യരുടെ ചിത്രങ്ങൾ കണ്ട് ആടുകൾക്ക് തിരിച്ചറിയാൻ സാധിക്കും. നിറമോ, ഘടനയോ നോക്കിയല്ല അവ തിരിച്ചറിയാറുള്ളത്. പകരം മനുഷ്യരുടെ സ്വഭാവ സവിശേഷതകളാണ് ആടുകൾ പെട്ടെന്ന് തിരിച്ചറിയുന്നത്.

മൽസ്യങ്ങൾ

മനുഷ്യരെ തിരിച്ചറിയാൻ മത്സ്യങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. തലച്ചോർ ഇല്ലാതിരുന്നിട്ടും മൽസ്യങ്ങൾക്ക് ഇത്തരത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നത് അത്ഭുതമാണ്.

തേനീച്ചകൾ

തേനീച്ചകൾക്ക് വളരെ ചെറിയ തലച്ചോറാണ് ഉള്ളത്. എന്നിരുന്നാലും അവയ്ക്ക് സാദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് മനസിലാക്കാൻ സാധിക്കും. നിറങ്ങൾ, പ്രത്യേക രൂപങ്ങൾ തുടങ്ങിയവ തേനീച്ചകൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നു.

പക്ഷികൾ

കാക്കയെ പോലുള്ള പക്ഷികളൊക്കെയും ബുദ്ധിയുള്ളവരാണ്. മനുഷ്യരുടെ മുഖം മാത്രമല്ല അവയ്ക്ക് മനുഷ്യരുടെ സ്വഭാവവും തിരിച്ചറിയാൻ സാധിക്കും. ചില സമയങ്ങളിൽ ഇത് മറ്റ് പക്ഷികളോടും അവർ ആശയവിനിമയം നടത്താറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്