വളർത്ത് മൃഗങ്ങളെ വന്ധീകരണം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Jul 07, 2025, 04:53 PM ISTUpdated : Jul 07, 2025, 04:54 PM IST
Pets

Synopsis

പ്രായം, വളർത്ത് മൃഗത്തിന്റെ വലിപ്പം, ബ്രീഡ് തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യേണ്ടത്.

മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണ്. എന്നാൽ ജോലിതിരക്കുകൾക്കിടയിൽ എപ്പോഴും ഇവയെ പരിപാലിക്കാനോ പുറത്ത് കൊണ്ട് പോകാനോ ഒന്നും സമയം ഉണ്ടാകണമെന്നില്ല. ഇത് നിങ്ങളുടെ ഓമന മൃഗത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു. മൃഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ഒന്നാണ് വന്ധീകരണവും. വളർത്ത് മൃഗത്തെ വന്ധീകരണം ചെയ്യുന്നതിന്റെ ഗുണങ്ങളും ഏറെയാണ്. അതുപോലെ തന്നെ പ്രധാനമാണ് വന്ധീകരണം ചെയ്യാൻ തെരഞ്ഞെടുക്കുന്ന പ്രായവും. വന്ധീകരണം ചെയ്യുന്നതിന്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

ആരോഗ്യ ഗുണങ്ങൾ

  1. പെൺമൃഗങ്ങളെ വന്ധീകരണം ചെയ്യുന്നതിലൂടെ ഗർഭാശയ അണുബാധയെ തടയാൻ സാധിക്കുന്നു. കൂടാതെ ഗർഭാശയ ക്യാന്സറിനുള്ള സാധ്യതയും ഇത് കുറയ്ക്കും. ആൺമൃഗങ്ങളിൽ വന്ധീകരണം ചെയ്യുമ്പോൾ ടെസ്‌റ്റികുലാർ ക്യാൻസർ, പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങൾ എന്നിവയിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.

2. വന്ധീകരണം നടത്തിയ മൃഗങ്ങൾ പൊതുവെ ശാന്ത സ്വഭാവമുള്ളവരായി കാണപ്പെടുന്നു. ഇത്തരം മൃഗങ്ങളിൽ ആക്രമണം ഉണ്ടാവാനുള്ള സാധ്യതയും വളരെ കുറവാണ്. വളർത്ത് മൃഗങ്ങളിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഉടമസ്ഥർക്ക് അവയെ എളുപ്പത്തിൽ വളർത്താൻ സഹായിക്കുന്നു.

വന്ധീകരണം ചെയ്യേണ്ട പ്രായം

  1. വന്ധീകരണം ചെയ്യുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെങ്കിലും ശരിയായ പ്രായം തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അഡോളസെന്റിന് മുന്നേ വന്ധീകരണം ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

2. പ്രായം, വളർത്ത് മൃഗത്തിന്റെ വലിപ്പം, ബ്രീഡ് തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യേണ്ടത്. അതിനാൽ തന്നെ വന്ധീകരണം ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കാനും മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്