
ഇന്ന് ലോക ജന്തുജന്യ രോഗ ദിനമായി ആചരിക്കുന്നു. മൃഗങ്ങളിൽ നിന്നും പലതരം രോഗങ്ങളാണ് മനുഷ്യരിലേക്ക് പടരുന്നത്. അതിനാൽ തന്നെ ഈ ദിവസത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. 1885-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ ആദ്യമായി ഒരു മനുഷ്യന് നൽകിയ റാബിസ് വാക്സിൻ വിജയിക്കുകയും ഒരു ആൺകുട്ടിയുടെ ജീവിതം രക്ഷിക്കുകയും ചെയ്തു. ഈ ചരിത്ര നിമിഷത്തെ അനുസ്മരിക്കാനാണ് ഇങ്ങനെയൊരു ദിവസം ഉള്ളത്.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ചരിത്ര പ്രാധാന്യത്തിനും അപ്പുറം ആധുനിക ലോകത്തും അടിയന്തിരമായ ഓർമ്മപ്പെടുത്തലായി ഈ ദിവസം മാറുകയാണ്. സൂനോസസ് എന്നറിയപ്പെടുന്ന, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ തടയേണ്ടത് വളരെ പ്രധാനമാണ്.
സൂനോട്ടിക് രോഗങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
2. വനനശീകരണം, നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം, നിയമവിരുദ്ധ വന്യജീവി വ്യാപാരം എന്നിവ മനുഷ്യ- മൃഗ സമ്പർക്കം വർധിക്കാൻ കാരണമായി. ആവാസവ്യവസ്ഥകൾ ഇല്ലാതായതോടെ ജീവിവർഗ്ഗങ്ങൾക്കിടയിൽ അടുപ്പം കൂടി. ഇത് അണുക്കളും വൈറസുകളും മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരാൻ കാരണമായി.
3. വളർത്തുമൃഗങ്ങൾക്കും, കന്നുകാലികൾക്കും കൃത്യമായി വാക്സിൻ എടുക്കാൻ ശ്രദ്ധിക്കാം. നിർബന്ധിത വാക്സിനുകൾക്ക് പുറമെ മറ്റ് രോഗങ്ങളെ തടയാനുള്ള വാക്സിനുകളും എടുക്കുന്നത് നല്ലതായിരിക്കും.
4. വന്യമൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം. ഇതിലൂടെ അപകടകരമായ സാഹചചര്യങ്ങൾ ഉണ്ടാവുന്നത് തടയുകയും ചെയ്യാം. അതിനൊപ്പം വന്യജീവികളുടെ സംരക്ഷണത്തെ പിന്തുണക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
5. ജന്തുജന്യ രോഗങ്ങളെക്കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.