
കാലാവസ്ഥ മാറിക്കൊണ്ടേയിരിക്കുന്നു. ചിലപ്പോൾ നല്ല ചൂടും ചില സമയങ്ങളിൽ നല്ല മഴയും ആയിരിക്കും ഉണ്ടാവുക. ഈ സമയങ്ങളിൽ പലതരം പ്രതിസന്ധികളാണ് വളർത്തുമൃഗങ്ങൾ നേരിടേണ്ടി വരുന്നത്. അവയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കാലാവസ്ഥ മാറുമ്പോൾ മൃഗങ്ങളിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം രോമ കൊഴിച്ചിലാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ രോമങ്ങൾ ചീകി വൃത്തിയാക്കുകയും വെട്ടിവിടുകയും ചെയ്യണം. നല്ല പരിചരണം നൽകിയാൽ രോമങ്ങൾ കൊഴിയുന്നത് തടയാൻ സാധിക്കും.
2. കാലാവസ്ഥ
മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ മൃഗങ്ങൾക്ക് കുറച്ചധികം സമയം വേണ്ടി വരുന്നു. വീടിന് പുറത്തും അകത്തും സമയം ചിലവഴിക്കാൻ അവയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇത് കാലാവസ്ഥയുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ മൃഗങ്ങളെ സഹായിക്കുന്നു.
3. ഭക്ഷണ ക്രമീകരണവും നിർജലീകരണവും
വേനലിലും മഴക്കാലത്തും മൃഗങ്ങളിൽ നിർജലീകരണം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് പലതരം രോഗങ്ങൾക്ക് വഴിവയ്ക്കുന്നു. ദിവസവും കൃത്യമായ അളവിൽ മൃഗങ്ങൾക്ക് വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഭക്ഷണ ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.
4. അലർജി
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മൃഗങ്ങളിൽ പലവിധത്തിലുള്ള അലർജികൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കാൽപാദങ്ങൾ ഇടയ്ക്കിടെ നക്കുക, ചെവി കുടയുക തുടങ്ങിയ പ്രശ്നങ്ങൾ അലർജിയുടെ ലക്ഷണങ്ങളാണ്. അതിനാൽ തന്നെ മൃഗങ്ങളെ ഇടയ്ക്കിടെ കുളിപ്പിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.