കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഗ്രൂപ്പ് സെക്സിനിടെ അക്രമം, പൊലീസ് റെയ്ഡ്

By Web TeamFirst Published Aug 31, 2021, 1:13 PM IST
Highlights

സിസിടിവി ദൃശ്യങ്ങള്‍ നടത്തിയ പരിശോധനയില്‍ വനിതാ വാര്‍ഡിലേക്ക് പുരുഷന്മാരും പുരുഷന്മാരുടെ വാര്‍ഡിലേക്ക് പോകുന്നതും കാണാനായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ രോഗികള്‍ തമ്മില്‍ നടന്ന ഗ്രൂപ്പ് സെക്സ് വന്‍ അക്രമത്തില്‍ കലാശിച്ചു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ നടന്ന പൊലീസ് റെയ്ഡില്‍ പടികൂടിയത് 23 കാര്‍ട്ടണ്‍ സിഗരറ്റാണ്. ബാങ്കോക്കിലെ സമുത് പ്ര റുആംജയ് ആശുപത്രിയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ആയിരത്തോളം കൊവിഡ് രോഗികളായിരുന്നു ഇവിടെ ചികിത്സ തേടിയിരുന്നത്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ പരാതിയിലായിരുന്നു റെയ്ഡ് നടത്തിയത്.

തായ്ലാന്‍ഡ് ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിച്ചാണ് ആശുപത്രിയില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നിരോധിത ലഹരിമരുന്നൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊവിഡ് ആശുപത്രിയിലേക്ക് രഹസ്യമായാണ് സിഗരറ്റ് കാര്‍ട്ടണുകള്‍ കടത്തിയത്. ഇ സിഗരറ്റും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നടത്തിയ പരിശോധനയില്‍ വനിതാ വാര്‍ഡിലേക്ക് പുരുഷന്മാരും പുരുഷന്മാരുടെ വാര്‍ഡിലേക്ക് സ്ത്രീകളും പോകുന്നതും കാണാനായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില രോഗികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങളില്‍ വ്യക്തത കുറവുള്ളതിനാല്‍ ലഹരി ഉപയോഗിച്ച രോഗികള്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ആശുപത്രിയിലെ സാഹചര്യം വീണ്ടെടുക്കാനായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് മേഖലകള്‍ തിരിച്ചിട്ടുണ്ട്. രോഗികള്‍ മാന്യമായ അന്തരീക്ഷം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഏതാനും ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. രോഗികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനായി സേനയിലെ ഉദ്യോഗസ്ഥരേയും ആശുപത്രിയില്‍ നിയോഗിച്ചതായാണ് വിവരം. ഇരുപതിനായിരത്തോളം രോഗികളാണ് ഓരോദിവസവും തായ്ലാന്‍ഡില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച തായ്ലാന്‍ഡിനെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!