
ആലപ്പുഴ: മാറിടം അനാവൃതമാക്കി കവര്‍ ചിത്രം പ്രസിദ്ധീകരിച്ച ഗൃഹലക്ഷ്മി വനിത മാഗസിന്‍റെ നിലപാടിനെ വിമര്‍ശിച്ച് പ്രതിഭ എംഎല്‍എ.
സ്ത്രീ സ്വാതന്ത്ര്യം എന്നത് രാത്രി ഇറങ്ങി നടക്കുന്നതിലും മാറു മറയ്ക്കാതെ കുഞ്ഞിന് പാലു നല്‍കുന്നതുമല്ലെന്ന് മാസികയെ പരിഹസിച്ച് പ്രതിഭാ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടേയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലുള്ളതാണെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാ...കേരളത്തിൽ ഞാൻ ഉൾപ്പെടെയുള്ള അമ്മമാർ കുഞ്ഞിനെ പാലൂട്ടി വളർത്തിയിട്ടുണ്ട്. സർക്കുലേഷൻ കൂട്ടാൻ ഇത്തരം ഒരു ചിത്രം ആവശ്യമില്ല.. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ് മറക്കാതെ കുഞ്ഞിന് പാല് നൽകുന്നതിലുമല്ല സ്വാതന്ത്ര്യം. സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറിൽ കുഞ്ഞിന് നൽകാൻ പാൽ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാർത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകളില്ലേ.... അവരോടൊപ്പം .... മാറ് ചേദിച്ച നങ്ങേലിയമ്മക്കൊപ്പം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam