​ഗർഭനിരോധന ​ഗുളികകൾ കഴിച്ചാൽ ആർത്തവം വെെകുമോ

By Web TeamFirst Published Aug 3, 2018, 7:56 PM IST
Highlights
  • വിവാഹം കഴിഞ്ഞാൽ ചില സ്ത്രീകൾക്ക് ആർത്തവത്തിൽ വളരെയധികം മാറ്റം വരുന്നു. വിവാഹം കഴിഞ്ഞ് ക്രമം തെറ്റിയുള്ള ആർത്തവമാണ് ചില സ്ത്രീകൾക്ക് വരുന്നത്.  പല കാരണങ്ങൾ കൊണ്ടാണ് ആർത്തവം തെറ്റാറുള്ളത്. 

വിവാഹം കഴിഞ്ഞാൽ ചില സ്ത്രീകൾക്ക് ആർത്തവത്തിൽ വളരെയധികം മാറ്റം വരുന്നു. വിവാഹത്തിന് മുമ്പ് ആർത്തവം ക്യത്യമായി വരാം.പക്ഷേ വിവാഹം കഴിഞ്ഞ് ക്രമം തെറ്റിയുള്ള ആർത്തവമാണ് ചില സ്ത്രീകൾക്ക് വരുന്നത്.സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം.

 സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദന ക്ഷമമാക്കുന്ന ഒന്നാണിത്. ഗര്‍ഭധാരണത്തിന് സ്ത്രീ ശരീരം സജ്ജമാണെന്നതിന്റെ സൂചനയാണ്.
ആര്‍ത്തവം നടക്കുന്നതിന് കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് ഇതിനു കാരണമാകുന്നത്. 

ഭ്രൂണം രൂപപ്പെടാതാകുമ്പോള്‍ ഇതിനായി കരുതിയിരിക്കുന്ന രക്തം ആര്‍ത്തവമായി ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നു.പൊതുവേ 28 ദിവസമാണ് ആര്‍ത്തവ ചക്രം എന്നു പറയാം. അതായത് 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം സംഭവിക്കുന്നു. വിവാഹം കഴിഞ്ഞ് പല കാരണങ്ങൾ കൊണ്ടാണ് ആർത്തവം തെറ്റാറുള്ളത്. എന്തൊക്കെയാണ് ആ കാരണങ്ങളെന്ന് നോക്കാം. 

1. ​ഗർഭനിരോധന ​ഗുളികകളുടെ ഉപയോ​ഗം : പ്രധാനമായി ​ഗർഭനിരോധന ​ഗുളികകളുടെ ഉപയോ​ഗം തന്നെയാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോ​ഗിക്കുന്നത് ക്രമം തെറ്റിയുള്ള ആർത്തവം ഉണ്ടാകാം.  ​ഗർഭനിരോധന ​ഗുളികകൾ ഹോർമോണിനെ ബാധിക്കും. ഈ കാരണം കൊണ്ട്  ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസങ്ങള്‍ വരാം.

2.തടി: രണ്ടാമത്തെ കാരണം തടി തന്നെയാണ്. തടി ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. വിവാഹ ശേഷം പല സ്ത്രീകളും തടിക്കുന്നതു സാധാരണയാണ്. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്.

3.ടെൻഷൻ: വിവാഹം കഴിഞ്ഞാൽ ചില സ്ത്രീകൾക്ക് സമ്മർദ്ദം ഉണ്ടാകാറുണ്ട്. സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകും. ഇതുവഴി ആര്‍ത്തവത്തിലും ക്രമക്കേടുകള്‍ വരുന്നതു സാധാരണയാണ്. ടെന്‍ഷനും സ്‌ട്രെസും ചിലരെ തടിപ്പിക്കും.ചിലർക്ക് തൂക്കം കുറയാം.

4.അനാരോഗ്യകരമായ ഭക്ഷണങ്ങൾ: അനാരോഗ്യകരമായ ഭക്ഷണങ്ങളാണ് മറ്റൊരു കാരണം.വിവാഹശേഷം വ്യത്യസ്തമായ, പ്രത്യേകിച്ചും ആഘോഷങ്ങളും മറ്റുമുണ്ടാകുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും സാധാരണയാണ്. വറുത്തതും പൊരിച്ചതും പിന്നെ ജങ്ക് ഫുഡുകളുമെല്ലാം ക്രമം തെറ്റിയുള്ള ആർത്തവം ഉണ്ടാക്കാം. 

5. അണുബാധ : അണുബാധയാണ് മറ്റൊരു കാരണം. ചില സ്ത്രീകൾക്ക് വിവാഹശേഷം സെക്സിലേർപ്പെടുമ്പോൾ അണുബാധയുണ്ടാകാം. അതും ആർത്തവം തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. ഇവയെ വിവാഹശേഷമുള്ള യൂറിനറി ഇന്‍ഫെക്ഷനായി പറയപ്പെടുന്നു. ഇത്തരം അണുബാധകള്‍ ആര്‍ത്തവത്തെയും ബാധിക്കുന്ന ഒരു ഘടകമാണ്.
 

click me!