പങ്കാളി നിങ്ങളോട്​ സഹകരിക്കാതിരിക്കുന്നതിന്‍റെ അഞ്ച്​ കാരണങ്ങൾ

Published : Nov 24, 2017, 01:39 PM ISTUpdated : Oct 04, 2018, 08:02 PM IST
പങ്കാളി നിങ്ങളോട്​ സഹകരിക്കാതിരിക്കുന്നതിന്‍റെ അഞ്ച്​ കാരണങ്ങൾ

Synopsis

പുതപ്പിനുള്ളിൽ  പങ്കാളിക്ക്​ നിങ്ങളോട്​ താൽപര്യമില്ലേ? വിവാഹിതരായ അനേകരുടെ വലിയ വേദനയാണിത്​. വിവാഹത്തിന്​ ശേഷം ലൈംഗിക ജീവിതം ചില സമയങ്ങളിൽ പാരമ്യതയിലും ചില​പ്പോൾ ഏറ്റവും കുറഞ്ഞ നിലയിലുമായിരിക്കാം. നിങ്ങളുടെ പങ്കാളിക്ക്​ താൽപര്യം നഷ്​ട​പ്പെടുന്നത്​ ഇതിന്​ കാരണമാകു​ന്നു​. നിങ്ങളോട്​ എല്ലാ അർഥത്തിലും താൽപര്യം കുറഞ്ഞെന്ന നിഗമനത്തിൽ എത്തരുത്​. മറ്റ്​ ചില കാരണങ്ങൾ കൂടി താൽപര്യക്കുറവിനുണ്ടാകാം. ആ അഞ്ച്​ കാരണങ്ങൾ ഇതാ:

നിങ്ങളുമായി പങ്കുവെക്കുന്ന ബന്ധമാണ്​ സെക്​സ്​ എന്നാണ്​ പല സ്​ത്രീകളും ധരിക്കുന്നത്​. നിങ്ങൾ പങ്കുവെക്കുന്നതിൽ അവർ തൃപ്​തരാകാതെ വന്നാൽ അവരുടെ മനസിൽ സെക്​സ്​ അവസാനകാര്യമായി മാറും. ഇത്തരംഘട്ടങ്ങളിൽ പങ്കാളിയുമായി സംസാരിച്ച്​ എന്താണ്​ അലട്ടുന്നതെന്ന്​ മനസിലാക്കി പരിഹരിക്കുക.

നിങ്ങളോട്​ പറഞ്ഞില്ലെങ്കിലും അവൾക്ക്​ സെക്​സ്​ വേദനാജനകമായ അനുഭവമായിരിക്കാം. ഇക്കാര്യം പങ്കാളിക്കൊപ്പം തനിച്ചിരിക്കു​മ്പോൾ ചോദിക്കാം. കൂടുതൽ സുരക്ഷിതമായ രീതികൾ പിന്തുടരുകയും ചെയ്യാം. സ്​ത്രീകളെ അപേക്ഷിച്ച്​ പുരുഷൻമാർക്ക്​ വേഗത്തിൽ ഉത്തേജിതരാകും. ധൃതി കൂട്ടുന്നത്​ പങ്കാളിക്ക് വേദനാജനകമായിരിക്കും. 

എല്ലാം ലൈംഗികതയിൽ ആണെന്നത്​ തെറ്റിദ്ധാരണയാണ്​. നിങ്ങളുടെ ദിവസം തുടങ്ങുന്നതും ജോലി സ്​ഥലത്ത്​ നിന്ന്​ മടങ്ങിവരു​മ്പോഴും ഒരു ചുംബനം പങ്കാളി​ക്ക്​ നൽകികൊണ്ടാകാം. ഇത്​ അവരോടുള്ള അടുപ്പം വർധിപ്പിക്കും. അടുപ്പമില്ലായ്​മ സെക്​സിൽ താൽപര്യക്കുറവ്​ സൃഷ്​ടിക്കും. അവൾക്കൊപ്പം ഇരിക്കുക, കൈ ചേർത്തുപിടിക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയവ​യെല്ലാം ഫലപ്രദമാകും.

​വീട്ടിലെയും ഒാഫീസിലെയും ജോലിയോ മറ്റ്​ കാരണങ്ങളാലോ അവൾ ക്ഷീണിതയായിരിക്കും. അത്തരം അവസ്​ഥയിൽ ശാരീരിക ബന്ധത്തിനായി മുതിരരുത്​. 
അവളെ വിശ്രമിക്കാൻ വിടുകയാണ്​ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത്​. പരസ്​പരം ഒറ്റപ്പെട്ടു കഴിയുന്നത്​ അകലം വർധിപ്പിക്കാനും ഇടയാക്കും.


ശാരീരിക ബന്ധം മുടങ്ങാതെ ചെയ്യണം എന്നത്​ ശരിയല്ല. പങ്കാളിക്ക്​ മതിയായ ഇടവേളകൾ നൽകണം. പതിവ്​ പരിപാടിയായി കഴിഞ്ഞാൽ പങ്കാളിക്ക്​ താൽപര്യം കുറയും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്