മൗത്​വാഷ്​ പതിവാക്കിയാൽ പ്രമേഹ സാധ്യത കൂടുതൽ

Published : Nov 26, 2017, 03:52 PM ISTUpdated : Oct 05, 2018, 12:35 AM IST
മൗത്​വാഷ്​ പതിവാക്കിയാൽ പ്രമേഹ സാധ്യത കൂടുതൽ

Synopsis

ദന്ത, വായ്​ ശുചിത്വത്തിന്‍റെ ഭാഗമായി ​പ്രതിദിനം മൗത്​വാഷ്​ ഉപയോഗിക്കുന്നവരാണ്​ പലരും. മുടങ്ങാതെ മൗത്​വാഷ്​ ഉപയോഗിക്കുന്നത്​ നിങ്ങളുടെ രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ ഉയർത്തുമെന്ന്​ പലർക്കും അറിയില്ല. പ്രതിദിനം ചുരുങ്ങിയത്​ രണ്ട്​ തവണ മൗത്​വാഷ്​ ഉപയോഗിക്കുന്നവർക്ക്​ ഇടക്ക്​ മാത്രം​ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്​ പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ്​ പുതിയ പഠനം തെളിയിക്കുന്നത്​.

ജേണൽ ഒാഫ്​ നൈട്രിക്​ ആസിഡിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്​ ഇക്കാര്യം പറയുന്നത്​. ബാക്​ടീരിയയെ ​പ്രതിരോധിക്കുന്ന ഘടകങ്ങളാണ്​ മൗത്​വാഷിൽ അടങ്ങിയിരിക്കുന്നത്​. മൗത്​വാഷ്​ സ്​ഥിരമായി ഉപയോഗിക്കുന്നത്​ വായിൽ ജീവാണുവി​ന്‍റെ ഉൽപ്പാദനത്തെ ​പ്രതികൂലമായി ബാധിക്കുകയും ഇത്​ നൈട്രിക്​ ആസിഡ്​ രൂപപ്പെടുന്നതിന്​ തടസമാവുകയും ചെയ്യും. ഇത്​ പോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്​നമായി മാറുകയും ചെയ്യും. രക്​തസമ്മർദം വർധിപ്പിക്കുന്നതിനും പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യും. മൂന്ന്​ വർഷത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ്​ ഗവേഷകർ ഇൗ കണ്ടുപിടുത്തത്തിൽ എത്തിയതെന്ന്​ ഹാർവാഡ്​ സർവകലാശാലയിലെ ഗവേഷക കൗമുദി ജോഷിപുര പറഞ്ഞു.

അനിയ​ന്ത്രിതമായി മൗത്​വാഷ്​ ഉപയോഗിക്കുന്നത്​ നല്ല​തല്ലെന്ന്​ നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇൗ പഠനങ്ങളാണ്​ പുതിയ കണ്ടെത്തലിലേക്ക്​ നയിച്ചതെന്നും ഗ​വേഷക പറഞ്ഞു. 40നും 65നും ഇടയിൽ പ്രായമുള്ള 1206 അമിതവണ്ണമുള്ളവരിലാണ്​ പഠനം നടത്തിയത്​. ഇവർക്ക്​ ഹൃദയസംബന്ധമായോ അസുഖമോ പ്രമേഹമോ ഉണ്ടായിരുന്നില്ല. 43 ശതമാനം പേർ പ്രതിദിനം ഒരു തവണ മൗത്​വാഷ്​ ഉപയോഗിച്ചപ്പോൾ 22 ശതമാനം പേർ രണ്ട്​ തവണയും ഉപയോഗിച്ചു. രണ്ട്​ വിഭാഗത്തിലും പ്രമേഹത്തിനുള്ള വർധിച്ച സാധ്യത കണ്ടെത്തി. എന്നാൽ ഇൗ സാധ്യത ഒരു തവണ ഉപയോഗിച്ചവരിൽ കുറഞ്ഞും രണ്ട്​ തവണ ഉപയോഗിച്ചവരിൽ കൂടിയും കണ്ടെത്തി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്
ദിവസവും അത്തിപ്പഴം കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്