പകല്‍ ഉറങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക..!

By Web TeamFirst Published Sep 14, 2018, 9:22 AM IST
Highlights

പലര്‍ക്കുമുളള ഒരു ശീലമാണ് പകല്‍ ഉറക്കം. എന്നാല്‍ പകല്‍ ഉറക്കമുളളവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇവരില്‍ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകരുടെ മുന്നറിയിപ്പ്. 

പലര്‍ക്കുമുളള ഒരു ശീലമാണ് പകല്‍ ഉറക്കം. എന്നാല്‍ പകല്‍ ഉറക്കമുളളവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇവരില്‍ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകരുടെ മുന്നറിയിപ്പ്. യുഎസ് നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഓൺ ഏജിങ്ങും ജോൺ ഹോപ്കിൻസ് ബ്ലൂബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തുമാണ് പഠനം നടത്തിയത്. 

പകലുറക്കം മറവിരോഗത്തിന് കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകൾ തലച്ചോറിൽ രൂപപ്പെടുന്നതിനു കാരണമാകുന്നു എന്നും പഠനത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവരില്‍ മറവിരോഗമുളളവരും പകല്‍ ഉറക്കം ശീലമാക്കിയവരുമായിരുന്നു. 

അതിനാല്‍ പകല്‍ ഉറക്കം ഉപേക്ഷിക്കുകയും രാത്രി നന്നായി ഉറങ്ങുകയുമാണ് ഇതിന് പോംവഴി. 

click me!