ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; ശില്‍പ ഷെട്ടിയുടെ പുതിയ സംരംഭം

By Web TeamFirst Published Jan 22, 2019, 6:38 PM IST
Highlights

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയെ മാതൃകയാക്കാനാണ് പുതിയ കാലത്തെ പെണ്‍കുട്ടികള്‍ പോലും കൊതിക്കുന്നത്. ഫിറ്റ്‌നസിന്റെയും ഡയറ്റിംഗിന്റെയും പ്രാധാന്യം പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ ശില്‍പയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും കാണിക്കുന്നത് ഇതുതന്നെയാണ്
 

ബോളിവുഡിന്റെ ഫിറ്റ്‌നസ് ഐക്കണായി മാറിയ താരമാണ് ശില്‍പ ഷെട്ടി. നീണ്ട കാലത്തോളം നായികയായി തിളങ്ങിയപ്പോള്‍ എങ്ങനെ ശരീരം സംരക്ഷിച്ചുവോ അതുപോലെ തന്നെയാണ് അവര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുമ്പോഴും ശരീരം കാക്കുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയെ മാതൃകയാക്കാനാണ് പുതിയ കാലത്തെ പെണ്‍കുട്ടികള്‍ പോലും കൊതിക്കുന്നത്. 

ഫിറ്റ്‌നസിന്റെയും ഡയറ്റിംഗിന്റെയും പ്രാധാന്യം പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ ശില്‍പയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും കാണിക്കുന്നത് ഇതുതന്നെയാണ്. ഇപ്പോള്‍ ഏറ്റവും അവസാനമായി ഒരു 'ഹെല്‍ത്ത് ആപ്പ്' തുടങ്ങുമെന്നാണ് ശില്‍പ അറിയിച്ചിരിക്കുന്നത്. 

'മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ എന്റെ ഹെല്‍ത്ത് ആപ്പുമായി നിങ്ങള്‍ക്ക് മുന്നിലെത്തും. നിലവില്‍ എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതും ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിഷയങ്ങളെ ഫോക്കസ് ചെയ്താണ് നില്‍ക്കുന്നത്. വൈകാതെ തന്നെ എന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആകും.'- ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. 

 

വര്‍ക്കൗട്ടിനൊപ്പം തന്നെ അതിനെക്കാള്‍ പ്രാധാന്യത്തോടെ ഡയറ്റിംഗിനെ കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കുകയെന്നതാണ് പുതിയ 'ആപ്പ' കൊണ്ട് താന്‍ ലക്ഷ്യമിടുന്നതെന്നും ശില്‍പ പറയുന്നു. ഇന്‍സ്റ്റഗ്രാമിലും താരം തന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ പതിവായി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

click me!