സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Published : Sep 29, 2018, 05:32 PM ISTUpdated : Sep 29, 2018, 05:34 PM IST
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Synopsis

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് അതായത് നിശബ്ദമായ ഹൃദയാഘാതം കൂടുതൽ ഉണ്ടാകുന്നത് സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക്. ന്യൂഡല്‍ഹി ഫോര്‍ട്ടിസ് ഈസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് & റിസര്‍ച്ച് സെന്ററിലെ ഡോ.വിശാല്‍ റോസ്ത്തഗ്ഗിയാണ് പറയുന്നത്.നിശബ്ദമായി സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് വളരെ കുറയുകയോ പൂര്‍ണമായും നിലയ്ക്കുകയോ ആണ് ചെയ്യുന്നത്.

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് അതായത് നിശബ്ദമായ ഹൃദയാഘാതം കൂടുതൽ ഉണ്ടാകുന്നത് സ്ത്രീകളെക്കാള്‍  കൂടുതൽ പുരുഷന്മാര്‍ക്ക്. ന്യൂഡല്‍ഹി ഫോര്‍ട്ടിസ് ഈസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് & റിസര്‍ച്ച് സെന്ററിലെ ഡോ.വിശാല്‍ റോസ്ത്തഗ്ഗിയാണ് പറയുന്നത്. നാൽപത്തിയഞ്ച് ശതമാനം ഹൃദയാഘാതങ്ങളും മുന്‍കൂട്ടി ഒരു ലക്ഷണവും കാണിക്കാതെയാണ് ഉണ്ടാകുന്നത്.

നിശബ്ദമായി സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് വളരെ കുറയുകയോ പൂര്‍ണമായും നിലയ്ക്കുകയോ ആണ് ചെയ്യുന്നത്. കണക്കുകള്‍ പ്രകാരം 25 ശതമാനം ഹൃദയാഘാതവും സംഭവിക്കുന്നത് 40 വയസിനു മുൻപാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചേക്കാം. എന്നാല്‍ ആ ലക്ഷണങ്ങളെ പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കുന്നു.

  അല്ലെങ്കില്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതു കൂടുതല്‍ അപകടം വരുത്തിവയ്ക്കുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് മുമ്പും ശേഷവും തികച്ചും സ്വഭാവികമായ ഒരു അവസ്ഥയായിരിക്കും രോഗിക്ക് അനുഭവപ്പെടുക. ഹൃദയാഘാതം വരുന്നത് രോഗിക്കു മുമ്പേ തന്നെ തിരിച്ചറിയാന്‍ കഴിയാത്തതു കൊണ്ട് ഹൃദയത്തിന് ഇത് വലിയ കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. 

വ്യായാമത്തിന്റെ കുറവ്, അമിതവണ്ണം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് നെഞ്ചിന്റെ മധ്യഭാഗത്തും ഇടതുവശത്തും ശക്തമായ വേദനയും ഉണ്ടാകും.  ഹൃദയത്തെ സംരക്ഷിക്കാൻ  പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതൽ കഴിക്കണം. ജങ്ക്ഫുഡ്  പൂർണമായും ഒഴിവാക്കുക.

ജങ്ക് ഫുഡില്‍ അനാരോഗ്യകരമായ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ധാരാളം ഉണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതു ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതും വളരെ പ്രധാനമാണെന്ന് ഡോ.വിശാല്‍ റോസ്ത്തഗ്ഗി പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും