സംസ്ഥാനത്ത് ഷിഗെല്ല രോഗം വ്യാപിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

 
Published : Jul 23, 2018, 08:56 AM IST
സംസ്ഥാനത്ത് ഷിഗെല്ല രോഗം വ്യാപിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

Synopsis

ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന വയറിളക്കമാണിത്.

കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ പല തരത്തിലുളള  പകര്‍ച്ചരോഗങ്ങളുമായാണ്. പ്രത്യേകിച്ചും കേരളത്തില്‍. ഈ മഴക്കാലത്തും പനിക്കൊപ്പം പുതിയൊരു വയറിളക്ക ബാക്ടീരിയ രോഗം കൂടി എത്തിയിരിക്കുകയാണ് സംസ്ഥാനത്ത്. ഷിഗല്ലെ വയറിളക്കം എന്നാണ് പേര്. ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന വയറിളക്കമാണിത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. 

മഴ മൂലം മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ല വയറിളക്കത്തിന് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. 

പ്രതിവിധി... 

ചൂട് വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വെക്കുക.

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ