കൊതുകുകളെ നശിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍

By Web TeamFirst Published Aug 11, 2018, 8:11 PM IST
Highlights

കൊതുക് അത്ര നിസാര ജീവിയല്ല. കൊതുക് പരത്തുന്ന രോഗങ്ങളും ചെറുതല്ല. പകല്‍ സമയങ്ങളിൽ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും മറ്റും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. 

കൊതുക് അത്ര നിസാര ജീവിയല്ല. കൊതുക് പരത്തുന്ന രോഗങ്ങളും ചെറുതല്ല. പകല്‍ സമയങ്ങളിൽ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും മറ്റും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. പകല്‍സമയങ്ങളില്‍ പറമ്പില്‍ ജോലിചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.

മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാന്‍ ജ്വരവും ഫൈലേറിയാസിസും, വെസ്റ്റ്‌നൈല്‍ ഫീവറും പരത്തുന്ന ക്യൂലക്‌സ്, ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമാകുന്ന ഈഡിസ്, മന്തിനു കാരണമാകുന്ന മാന്‍അനോയ്ഡ്‌സ് ഇങ്ങനെ വിവിധതരത്തിലുള്ള കൊതുകുകളാണ് രോഗങ്ങള്‍ പരത്തുന്നത്. 

കൊതുകുകളെ നശിപ്പിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍... 

1. കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്. 

2.  കുപ്പികള്‍, പാട്ടകള്‍, ചിരട്ടകൾ, ടയറുകൾ, മുട്ടത്തോടുകള്‍, പ്ലാസ്റ്റിക് വസ്തുക്കൾ, ചെടിച്ചട്ടികൾ തുടങ്ങിയ ചെറിയ വെളളക്കെട്ടുകളിലാണ് കൊതുകുകള്‍ ഉണ്ടാകുന്നത്. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

3. ഫ്രിഡ്ജിന്‍റെ അടിയിലെ ട്രേയിലെ വെളളം, വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ ഈഡിസ് ഈജിപ്തി കൊതുകുകളെ കൂടുതൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാധ്യതകൾ ഇല്ലാതാക്കുക. 

4. മഴക്കാലത്ത് റബർ ചിരട്ടകൾ കമഴ്ത്തി വയ്ക്കുക.

5.ചപ്പുചവറുകള്‍ പുറത്തേക്ക് വലിച്ചെറിയാതെ ഇരിക്കുക. 

6. കൊതുക് വരാതിരിക്കാനുളള മരുന്നുകളും വേണമെങ്കില്‍ ഉപയോഗിക്കാം.


 

click me!