
ചില ഭക്ഷണപദാർഥങ്ങൾ പച്ചക്ക് തിന്നുന്നത് വേവിച്ച് കഴിക്കുന്നതിനേക്കാൾ ഗുണം ചെയ്യാറുണ്ട്. എന്നാൽ പച്ചക്ക് കഴിക്കുന്നത് ദോഷകരമായ ഭഷ്യവസ്തുക്കളുമുണ്ട്. ഇവ പച്ചക്ക് കഴിക്കുന്നത് ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തിൽ പച്ചക്കറി ഇനത്തിൽപെട്ടവ ഉൾപ്പെടുത്തുമ്പോള് വേവിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പച്ചക്ക് കഴിക്കാൻ പാടില്ലാത്ത ഏതാനും ഭക്ഷ്യവസ്തുക്കൾ ഇവയാണ്:
പച്ചക്കറികളിലെ രാജാവായാണ് ഉരുളക്കിഴങ്ങ് അറിയപ്പെടുന്നത്. വഴറ്റിയോ പൊരിച്ചോ പുഴുങ്ങിയോ ഇവ കഴിക്കാം. മണ്ണിനടിയിൽ വിളയുന്നവയായതിനാൽ മറ്റ് പച്ചക്കറികളേക്കാൾ ഇവയിൽ വിഷാംശം കയറിക്കൂടാൻ സാധ്യതയുള്ളതിനാൽ പച്ചക്ക് കഴിക്കുന്നത് അപകടകരമാണ്. പച്ചക്ക് കഴിക്കുന്നത് വഴി ഇവയിലെ ഉയർന്ന അന്നജം ശരീരത്തിലെത്തുകയും ദഹിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും.
ചെറുപ്രാണികളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യത്തിന് സാധ്യതയുള്ളതിനാൽ ചീര പച്ചക്ക് കഴിക്കുന്നത് അപകടം ചെയ്യും. തിളപ്പിച്ചോ വഴറ്റിയോ ഇവ കഴിക്കാം. ചീര വേവിക്കുന്നതോടെ ഇവയിലെ കൂടുതൽ ആൻറി ഒാക്സിഡൻറ് ഘടകങ്ങൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നു.
മനുഷ്യർക്ക് ലഭിച്ച മികച്ച പഴങ്ങളിൽ ഒന്നാണ് തക്കാളി സാൻറ്വിച്ച്, സാലഡ് എന്നിവയിൽ മുന്നിലും തക്കാളി തന്നെയാണ്. എന്നിരുന്നാലും തക്കാളി വേവിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയിരിക്കുന്ന ലൈസോഫെൻ ശരീരത്തിന് വേഗത്തിൽ സ്വീകരിക്കാൻ സാധിക്കും. ഒട്ടേറെ ആരോഗ്യഗുണമുള്ള ഘടകമാണ് ലൈസോഫെൻ.
മണ്ണിനടിയിൽ വളരുന്നവയായതിനാൽ പച്ചക്ക് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വേവിക്കുന്നതിലൂടെ കാരറ്റിലെ ബീറ്റാകരോട്ടിൻ കൂടുതലായി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. ഇത് വിറ്റാമിൻ എ ആയി മാറുകയും കാഴ്ച ശക്തിക്കും രോഗപ്രതിരോധ ശേഷിക്കും സഹായകമായി മാറുകയും ചെയ്യുന്നു.
പലരും കൂൺ പച്ചക്ക് തിന്നാറുണ്ട്. എന്നാൽ ഇവ ദഹനത്തിന് പ്രശ്നങ്ങളുണ്ടാക്കും. വേവിക്കുന്നതോടെ ഇവയിലെ കോശഭിത്തികളെ ഇല്ലാതാക്കാനും കൂടുതൽ പോഷക ഗുണത്തെ പുറത്തെത്തിക്കാനും സഹായിക്കുന്നു.
വ്യാപകമായി പച്ചക്ക്തിന്നുന്ന പച്ചക്കറി ഇനമാണ് കോളിഫ്ലവർ. എന്നാൽ വേവിക്കാതെ കഴിക്കുന്നത് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. വേവിക്കുന്നതോടെ വിവിധ പോഷക മൂല്യങ്ങൾ പുറത്തുവരാൻ സഹായിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam