ലൈംഗികക്ഷമത പരിശോധിക്കുന്ന സ്‌മാർട്ട് ഗർഭനിരോധന ഉറ!

Web Desk |  
Published : Nov 30, 2017, 01:23 PM ISTUpdated : Oct 04, 2018, 06:45 PM IST
ലൈംഗികക്ഷമത പരിശോധിക്കുന്ന സ്‌മാർട്ട് ഗർഭനിരോധന ഉറ!

Synopsis

ലൈംഗികജീവിതത്തിന്റെ വ്യാപ്‌തി രേഖപ്പെടുത്തുന്ന സ്‌മാർട്ട് ഗർഭനിരോധന ഉറയുമായി ഒരു ബ്രിട്ടീഷ് കമ്പനി. ഐ കോൺ എന്ന മോ‍ഡലിൽ അറിയപ്പെടുന്ന പുതിയ സ്‌മാർട് ഗർഭനിരോധന ഉറ ബ്രിട്ടീഷ് കോണ്ടംസ് എന്ന കമ്പനിയാണ് അവതരിപ്പിക്കുന്നത്. ഒരു മൊബൈൽ ആപ്പുമായി ബന്ധിച്ച് പ്രവർത്തിക്കുന്ന ഈ ഗർഭനിരോധന ഉറ, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയം, ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്ന ഊ‍ർജ്ജം, ശരീരം കത്തിക്കുന്ന കാലറി എന്നിവ അറിയാനാകും. ഐ കോണ്‍ എന്ന ആപ്പ് വഴി, മറ്റ് ഉപയോക്താക്കളുടെ വിവരങ്ങളുമായി താരതമ്യം ചെയ്യാനും ഈ സ്‌മാർട് ഗർഭനിരോധന ഉറ സഹായിക്കും. തങ്ങളുടെ വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും ഈ സ്‌മാർട് കോണ്ടവും ആപ്പും ഉപയോഗിക്കുന്നവർക്ക് സാധിക്കും. മൈക്രോ ചിപ്പുകളും എൽഇഡി ലൈറ്റുകളും ഉൾപ്പെടുത്തിയാണ് ഐ കോൺ സ്‌മാർട് ഗർഭനിരോധന ഉറകൾ വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി ബ്രിട്ടീഷ് കോണ്ടംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിവരങ്ങൾ രഹസ്യമാക്കിവെക്കാനാണ് ഉപയോക്താവ് ആഗ്രഹിക്കുന്നതെങ്കിൽ അതിനും അവസരമുണ്ടെന്ന് ബ്രിട്ടീഷ് കോണ്ടംസ് വക്താവ് പറയുന്നു. ഇതുകൂടാതെ ക്ലാമിഡിയ, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ സ്‌മാർട്ട് ഗർഭനിരോധന ഉറ സഹായിക്കും. ഇതിലൂടെ ലൈംഗികരോഗങ്ങൾ വ്യാപിക്കുന്നത് തടയാനുമാകും. പുതിയ ഗർഭനിരോധന ഉറയ്‌ക്കായി ഇതിനോടകം ഒമ്പത് ലക്ഷത്തിലേറെ പ്രീ-ഓർഡറുകൾ ലഭിച്ചതായും ബ്രിട്ടീഷ് കോണ്ടംസ് വക്താവ് പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ