
കുട്ടികള്‍ എപ്പോഴും കളിച്ചുനടക്കുന്നുവെന്ന് പരാതിയുളള ആളാണോ നിങ്ങള്‍? എങ്കില്‍ ഇന്നുമുതല്‍ ആ പരാതി നിങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. കാരണം കളിച്ചു നടക്കുന്ന കുട്ടികള്‍ക്കാണ് അക്കാദമിക്ക് രംഗത്ത് ഏറ്റവും നന്നായി തിളങ്ങാനാവുകയെന്നാണ് പുതിയ പഠനറിപ്പോര്‍ട്ട്
കായിക പരിശീലന പരിപാടികള്‍ക്ക് പോകുന്ന കുട്ടികള്‍ക്ക് തങ്ങളുടെ മസ്തിഷ്കത്തിലെ ഗ്രേ മാറ്റര്‍ നന്നായി ഉത്തേജനമായതായി കണ്ടെത്തി. ഈ അവസ്ഥ കുട്ടികളില്‍ പഠനത്തിന് സഹായകരമായിട്ടുളള ശാരീരിക അവസ്ഥയ്ക്ക് സഹായം ചെയ്യുന്നു. കായിക പരിശീലനത്തില്‍ നിന്ന് ലഭിക്കുന്ന ഉത്സാഹമാണ് അവരെ അക്കാദമിക്ക് രംഗത്ത് മികവുറ്റവരാക്കുക.
സ്പെയിനിലെ ഗ്രനാഡ സര്‍വകലാശാലയിലെ ഫ്രാന്‍സിസ്കോ ബി ഒര്‍ടിഗായാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കുട്ടികള്‍ കളികളില്‍ മൊഴുകുന്നതിലൂടെ അവരുടെ മസ്തിഷ്കത്തിലെ ഗ്രേ മാറ്ററില്‍ വലിയ മാറ്റങ്ങളുണ്ടാവുകയും ഈ മാറ്റം പതുക്കെ പതുക്കെ അവരുടെ അക്കാദമിക്ക് നിലവാരവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതായി ഒര്‍ടിഗാ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam