കൗമാരക്കാരിലെ ഉറക്കക്കുറവിന് കാരണമുണ്ട്!

Published : Dec 07, 2018, 03:31 PM ISTUpdated : Dec 07, 2018, 03:53 PM IST
കൗമാരക്കാരിലെ ഉറക്കക്കുറവിന് കാരണമുണ്ട്!

Synopsis

ആറും ഏഴും വയസ്സുള്ളപ്പോള്‍ മുതല്‍ ഉറങ്ങുന്ന സമയം, അതുപോലെ ഉണരുന്ന സമയം- ഇവ അനുസരിച്ചാണത്രേ മുതിര്‍ന്നുവരുമ്പോഴും ഉറക്കം ലഭിക്കുക. ഇതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അത് ആദ്യം ശരീരഭാരത്തെയാണത്രേ ബാധിക്കുക

ഏത് പ്രായക്കാര്‍ക്കാണെങ്കിലും ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. ഇത് ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൗമാരക്കാരിലെ ഉറക്കക്കുറവിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മിക്കവാറും ചെറുപ്പത്തിലുള്ള ഉറക്കത്തിന്റെ ശീലമാണ്. ഇത് അനുസരിച്ചാണ് പിന്നീടങ്ങോട്ടുള്ള കാലത്തെ ഉറക്കത്തിന്റെ ശീലവും രൂപപ്പെടുകയെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. 

പെന്‍സില്‍വാനിയ സ്റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. കൗമാരക്കാരിലെ ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തുക മാത്രമല്ല, ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളും പഠനം ചര്‍ച്ച ചെയ്യുന്നുണ്ട്. 

ആറും ഏഴും വയസ്സുള്ളപ്പോള്‍ മുതല്‍ ഉറങ്ങുന്ന സമയം, അതുപോലെ ഉണരുന്ന സമയം- ഇവ അനുസസരിച്ചാണത്രേ മുതിര്‍ന്നുവരുമ്പോഴും ഉറക്കം ലഭിക്കുക. ഇതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അത് ആദ്യം ശരീരഭാരത്തെയാണത്രേ ബാധിക്കുക. നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള വണ്ണമായിരിക്കും ഇക്കാരണത്താല്‍ ഉണ്ടാവുകയെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ശാരീരികപ്രശ്‌നങ്ങള്‍ മാത്രമല്ല, മാനസികപ്രശ്‌നങ്ങളും വേണ്ടത്ര ഉറക്കമില്ലാതാകുമ്പോള്‍ ഉണ്ടായേക്കാം. അതിനാല്‍ തന്നെ കുട്ടികളുടെ ഉറക്കത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ കരുതണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. 

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍...

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ കുട്ടികളിലാണെങ്കിലും മുതിര്‍ന്നവരിലാണെങ്കിലും ധാരാളം ആരോഗ്യപ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാകും. അവയില്‍ പ്രധാനപ്പെട്ട ചിലത്...

- ഊര്‍ജമില്ലായ്മയും മടിയും
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
- വിഷാദവും ഉത്കണ്ഠയും 
- രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വര്‍ധന
- പൊണ്ണത്തടി
- പ്രതിരോധശേഷി കുറയുന്നത്

PREV
click me!

Recommended Stories

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ