അല്‍പം മദ്യപിച്ചാല്‍ കിക്ക് മാത്രമല്ല, വേറെയും 'റിസള്‍ട്ട്' ഉണ്ടെന്ന് ഗവേഷകര്‍...

Published : Nov 26, 2018, 03:51 PM IST
അല്‍പം മദ്യപിച്ചാല്‍ കിക്ക് മാത്രമല്ല, വേറെയും 'റിസള്‍ട്ട്' ഉണ്ടെന്ന് ഗവേഷകര്‍...

Synopsis

50 ജര്‍മ്മന്‍കാരെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷകരുടെ പഠനം. എല്ലാവരും 'ഡച്ച്' പഠിക്കാനായി പരിശീലന ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തവര്‍. ഇവരില്‍ പകുതി പേര്‍ക്ക് മദ്യവും പകുതി പേര്‍ക്ക് വെള്ളവും നല്‍കി

മദ്യപിക്കുന്നത് അല്‍പമായാലും അമിതമായാലും ശരീരത്തിന് ഹാനികരം തന്നെയാണെന്ന കാര്യം നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ മദ്യപിക്കുന്നതുകൊണ്ട് ജീവിതത്തിന് മെച്ചമുണ്ടാക്കുന്ന വല്ല കാര്യവും അറിയാന്‍ കഴിഞ്ഞാലോ? വ്യക്തമായിപ്പറയാം. 

മദ്യപിക്കുമ്പോള്‍ ലഹരി തലയ്ക്ക് പിടിക്കുകയും ബോധം മറഞ്ഞുപോകുകയും ചെയ്യുകയാണല്ലോ പതിവ്. അല്‍പസ്വല്‍പം മാത്രം കുടിക്കുമ്പോള്‍ മുഴുവനായി ബോധം നഷ്ടപ്പെടാതെ, അതേസമയം വലിയ പരിഭ്രമങ്ങള്‍ ഒന്നും കൂടാതെ ഇരിക്കുകയും ചെയ്യും. ഈ അവസ്ഥയെ കുറിച്ചാണ് പറയുന്നത്. 

നമുക്ക് വലിയ പിടുത്തമില്ലാത്ത കാര്യങ്ങളാണെങ്കില്‍ പോലും ആ അവസ്ഥയില്‍ നല്ല തോതില്‍ കൈകാര്യം ചെയ്യാനാകുമത്രേ. നെതര്‍ലാന്‍ഡിലെ മാസ്ട്രിക്ട് യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തില്‍ രസകരമായൊരു പഠനം നടത്തിയത്. മദ്യപിച്ചവര്‍ വിദേശഭാഷ സംസാരിക്കുന്നത് നിരീക്ഷിക്കുന്നതായിരുന്നു പഠനം. 

50 ജര്‍മ്മന്‍കാരെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷകരുടെ പഠനം. എല്ലാവരും 'ഡച്ച്' പഠിക്കാനായി പരിശീലന ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തവര്‍. ഇവരില്‍ പകുതി പേര്‍ക്ക് മദ്യവും പകുതി പേര്‍ക്ക് വെള്ളവും നല്‍കി, തുടര്‍ന്ന് ഡച്ച് ഭാഷയറിയുന്ന ഒരാളുമായി ഏതാനും നിമിഷങ്ങള്‍ സംസാരിപ്പിച്ചു. മദ്യപിച്ചവരായിരുന്നുവത്രേ ഏറ്റവും ഒഴുക്കോടെ ഡച്ച് സംസാരിച്ചത്. 

അതായത്, എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആത്മവിശ്വാസക്കുറവോ വിമുഖതയോ തോന്നുന്നതാണ് പ്രധാന പ്രശ്‌നമെന്നും മദ്യപിക്കുമ്പോള്‍ ഇത്തരം ഭയങ്ങള്‍ ഇല്ലാതാകുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. സമൂഹികമായ ഇത്തരം പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ വേണ്ടിയാണ് പഠനം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ