ഭാര്യ ഗര്‍ഭിണിയാണോയെന്ന് ഭര്‍ത്താവിനെ നോക്കി മനസിലാക്കാം

Published : Aug 05, 2016, 06:52 AM ISTUpdated : Oct 05, 2018, 12:32 AM IST
ഭാര്യ ഗര്‍ഭിണിയാണോയെന്ന് ഭര്‍ത്താവിനെ നോക്കി മനസിലാക്കാം

Synopsis

അമ്മയാകാന്‍ പോകുന്ന സ്ത്രീകളെ ചില ലക്ഷണങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നത്. എന്നാല്‍ ഒരു പുരുഷന്‍റെ ചില ലക്ഷണങ്ങളിലൂടെ അയാളുടെ ഭാര്യ ഗര്‍ഭിണിയാണോ എന്ന് പറയാന്‍ സാധിക്കും എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായം. ഗര്‍ഭിണിക്ക് ഉണ്ടാകുന്ന പല ലക്ഷണങ്ങളും  സമാനമായ രീതിയില്‍ പുരുഷനും അനുഭവപ്പെട്ടേക്കാം. 

ഇത്തരത്തില്‍ അച്ഛനാകുന്ന പുരുഷനെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍

അമിതമായ ഉത്ക്കണ്ഠയും ദേഷ്യവും ഇവര്‍ക്കുണ്ടാകും. 

മാനസികസമ്മര്‍ദ്ദം മൂലം ഇവര്‍ക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകും എന്നു ചില പഠനങ്ങള്‍ പറയുന്നു. 

സ്ത്രീകളെ പോലെ തന്നെ  മൂഡ് മാറ്റം ഉണ്ടാകാം. ഭാവിയെക്കുറിച്ചുള്ള അമിതമായ ചിന്തയാണ് ഇതിനു കാരണം. 

ഈ സമയത്തു പുരുഷന്മാര്‍ക്കു ലൈംഗികതാല്‍പ്പര്യം കൂടുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 

ഭാര്യയുടെ അതേ ആഹരരീതി പിന്തുടരുന്നതു കൊണ്ട് പല പുരുഷന്മാര്‍ക്കും ഈ സമയം ഭാരം വര്‍ധിക്കാറുണ്ട്. ഇതിനെ സിംപതറ്റിക് പ്രെഗ്നന്‍സി എന്നു പറയുന്നു. 

ചില പുരുഷന്മാര്‍ക്കു സ്ത്രീകളുടെതിനു സമാനമായി ശക്തമായ കാലുവേദനയും നടുവേദനയും അനുഭവപ്പെടാറുണ്ടെന്നും പറയുന്നു. 

സ്ത്രീകളുടെതിനു സമാനമായി  കടുത്ത ശാരീരിക ക്ഷീണം ക്ഷീണം ഈ സമയങ്ങളില്‍ പുരുഷന് അനുഭവപ്പെടാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർ; മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു
വിളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാൻ അയണും വിറ്റാമിൻ സിയും അടങ്ങിയ ഈ പഴങ്ങൾ കഴിക്കൂ