വിവാഹം കഴിക്കാന്‍ അനുയോജ്യമായ പ്രായവും മോശം പ്രായവും!

By Web DeskFirst Published Jan 16, 2017, 6:08 PM IST
Highlights

എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്? നമ്മുടെ നാട്ടിലെ നിയമപ്രകാരം ആണുങ്ങള്‍ക്ക് 21 വയസും പെണ്ണുങ്ങള്‍ക്ക് 18 വയസുമാണ് വിവാഹപ്രായം. വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? അടുത്തിടെ നടത്തിയ പുതിയ പഠനം അനുസരിച്ച് 28 വയസിനും 32 വയസിനും ഇടയില്‍ വിവാഹം കഴിക്കുന്നതാണ് നല്ലതത്രെ. ഈ പ്രായത്തില്‍ വിവാഹം കഴിച്ചാല്‍, വിവാഹമോചനത്തിലെത്താതെ, ആ ബന്ധം ഊഷ്‌മളമായി മുന്നോട്ടുപോകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സോഷ്യോളജിസ്റ്റ് നിക്കോളാസ് വോള്‍ഫിംഗര്‍ പറയുന്നു. ആറു വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് വോള്‍ഫിംഗര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. എന്നാല്‍ കൗമാരപ്രായത്തില്‍ വിവാഹം കഴിക്കുന്നത് വിവാഹമോചന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. 18 വയസുള്ളപ്പോള്‍ വിവാഹം കഴിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം വിവാഹമോചനം സംഭവിക്കുമെന്നാണ് പഠനത്തില്‍ പങ്കെടുത്ത 38 ശതമാനം പേരുടെ അനുഭവം. ഇരുപതുകളുടെ ആദ്യമാണ് വിവാഹമെങ്കില്‍ 27 ശതമാനം പേര്‍ വിവാഹമോചനത്തിലെത്തുമെന്നും പഠനത്തില്‍ പറയുന്നു. മതിയായ വിദ്യാഭ്യാസമില്ലാത്തതും, മതപരമായ കാരണങ്ങളും ലൈംഗികത സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് വിവാഹമോചനത്തിന് കാരണമാകുന്നതെന്നും പഠനത്തിലുണ്ട്.

click me!