വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍

Web Desk |  
Published : Apr 02, 2018, 12:40 PM ISTUpdated : Jun 08, 2018, 05:44 PM IST
വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍

Synopsis

വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍

വിമാനത്തില്‍ ദൂരയാത്രയ്ക്ക് പോകുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അതിന് മുന്‍പ് പലപ്പോഴും ഭക്ഷണകഴിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നതാണ്. ഇനി അഥവാ കഴിച്ചാലും അത് പലപ്പോഴും വിമാനയാത്രയ്ക്ക് യോജിച്ച ഭക്ഷണ പദാര്‍ത്ഥമാവണമെന്നില്ല. വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

വറുത്ത ഭക്ഷണങ്ങള്‍

വിമാനയാത്രയ്ക്ക് മുന്‍പ് പലരും സാധാരണയായി കഴിക്കുന്നവയാണ് ബര്‍ഗറും വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും. എന്നാല്‍ വിമാനയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴോ പറക്കുമ്പോഴോ ഇത്തരം ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ നെഞ്ചെരിച്ചിലിന് കാരണമായേക്കാം. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളിലെ അമിതമായ സോഡിയത്തിന്‍റെ സാന്നിധ്യം നിങ്ങള്‍ക്ക് അപകടകരമാണ്.  

കോളിഫ്ലവര്‍

ഏറ്റവും ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ് കോളിഫ്ലവര്‍. എന്നാല്‍ നിങ്ങള്‍ പറക്കുമ്പോള്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്. കോളിഫ്ലവര്‍, ക്യാബേജ് എന്നിവ നിങ്ങളുടെ വയറിനെ പെട്ടെന്ന് അസ്വസ്ഥമാക്കിയേക്കാം. 

ശീതള പാനീയങ്ങള്‍

വിമാനയാത്ര നടത്തുന്ന പലരും കൈയില്‍ കരുതുന്ന പ്രധാന ഭക്ഷണപദാര്‍ത്ഥമാണ് ശീതളപാനീയങ്ങള്‍. എന്നാല്‍ വിമാനയാത്രയ്ക്കിടയില്‍ നെഞ്ചെരിച്ചില്‍ മുതല്‍ തലവേദനയ്ക്ക് വരെ ശീതളപാനീയങ്ങള്‍ കാരണമാകാറുണ്ട്.

ആപ്പിള്‍

നാരുകള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ് ആപ്പിള്‍. എന്നാല്‍ വിമാനയാത്രയ്ക്കിടയില്‍ ആപ്പിള്‍ ഉപയോഗിക്കുന്നത് നിങ്ങളില്‍ ദഹനക്കേടിനുളള സാധ്യത വര്‍ദ്ധിപ്പിക്കും. 

ബീന്‍സ്

പ്രോട്ടീനിന്‍റെ അളവ് ഏറ്റവും കൂടുതലുളള സമീകൃത ആഹാരമാണ് ബീന്‍സ്. എന്നാല്‍ ഈ പ്രോട്ടിന്‍റെ കൂടിയ സാന്നിധ്യം നിങ്ങളുടെ വയറിന് പ്രതിസന്ധി ശൃഷ്ടിക്കും. ഇത് വിമാനത്തിനുളളിലെ നിങ്ങളുടെ കോണ്‍ഫിഡന്‍സിനെ തന്നെ ബാധിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്