കരുതിയിരിക്കുക; ഇൗ രുചികൾക്ക്​ പിറകിൽ കാൻസർ ഒളിഞ്ഞിരിപ്പുണ്ട്​

Published : Aug 11, 2017, 07:32 PM ISTUpdated : Oct 04, 2018, 07:52 PM IST
കരുതിയിരിക്കുക; ഇൗ രുചികൾക്ക്​ പിറകിൽ കാൻസർ ഒളിഞ്ഞിരിപ്പുണ്ട്​

Synopsis

പതിവായി കഴിക്കുന്ന ചില ഭക്ഷണ കാൻസറിന് വഴിവെക്കും. എന്നാൽ ഇതിൽ ഏന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല.

ഫാസ്റ്റ് ഫുഡ്  മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും കാൻസർ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ഉദരകാൻസറിന്​ ഇത്​ പ്രധാന കാരണമായി മാറുന്നു. 

മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണം ആകും. രണ്ട് പെഗിൽ കൂടുതൽ കുടിക്കുന്നവരിൽ പല വിധത്തിലുളള കാൻസർ സാധ്യത ഏറെയാണ്​. അമേരിക്കയിലെ ഹെൽത്ത്​ ആൻ്റ്​ ഹ്യൂമൻ സർവീസസ്​ ഇത്​ ശരിവെക്കുന്നുമുണ്ട്​.

ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നു. ആവശ്യത്തിലേറെ വേവിക്കുന്ന മാംസ വിഭവങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഭീഷണിയാണ്​.

അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കും. 150 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ ലോക ആരോഗ്യസംഘടനയുടെ ഏജൻസിയുടെ പഠനത്തിൽ പറയുന്നത്​.

സോഡ കുടിക്കുന്നത്​ ഭാരം വർധിക്കാൻ ഇടയാക്കിയേക്കും. എന്നാൽ ഇത്​ കാൻസറിന്​ വഴിവെച്ചേക്കുമെന്ന്​ കൂടുതൽ പേർക്കും അറിയില്ല. 2012ൽ സ്വീഡിഷ്​ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരിൽ 40 ശതമാനത്തിനും പ്രോസ്​ടേറ്റ്​ കാൻസർ കണ്ടെത്തിയെന്നാണ്​ പഠനത്തിൽ പറയുന്നത്​. 45 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്​.

സാൽമൺ മത്സ്യം കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ്​ 2004ൽ നടത്തിയ പഠനത്തിൽ പറയുന്നത്​. 

പാസ്​റ്റ ഒ​ട്ടേറെ കുടുംബങ്ങളിലെ ഇഷ്​ട ഭക്ഷണമാണ്​. കൂടുതൽ വെളള പാസ്​റ്റ കഴിക്കുന്നത്​ ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. വെള്ള ബ്രഡും കാൻസർ സാധ്യത വർധിപ്പിക്കുന്ന വിഭവമായാണ്​ ഗവേഷകർ എണ്ണിയിരിക്കുന്നത്​. 

പാൽ കുടിക്കുന്നത് എല്ലുകൾക്ക് നല്ലതാണ്. പക്ഷേ പാൽ ധാരാളം കുടിക്കുന്നവരിൽ 68% പേർക്കും കാൻസർ വരാനുളള സാധ്യതയുണ്ട്. പഞ്ചുസാരെയെ കാൻസറിന് വളരെ ഇഷ്ടമാണ്. കാരണം മറ്റൊന്നുമല്ല. പഞ്ചസാര കാൻസർ സെല്ലുകളെ വളരാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

തക്കാളി കഴിക്കുന്നതും കാൻസറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

സിനിമ കാണാൻ തിയറ്ററുകളിൽ പോകുമ്പോൾ പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ അതിലെ രാസപദാര്‍ത്ഥങ്ങള്‍ കാൻസറിന് വഴിയൊരുക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ