
വിമാനത്തിലോ ട്രെയിനിലെ സഞ്ചരിക്കുമ്പോള്‍, എന്തെങ്കിലും അപകടത്തില്‍പ്പെട്ട് മരിക്കുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ ? എങ്കില്‍ ആ ഭയം മാറ്റിവെച്ചേക്കൂ. ഇന്ത്യക്കാര്‍ വിമാനാപകടത്തില്‍പ്പെട്ട് മരിക്കാനുള്ള സാധ്യത പത്തുലക്ഷത്തില്‍ ഒന്ന് മാത്രമാണ്. ഇന്ത്യക്കാര്‍ മരിക്കുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളെല്ലാം അസുഖങ്ങളാണ്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന മരണങ്ങളാണിതെന്ന് സാരം. ഇവിടെയിതാ, ഇന്ത്യക്കാരുടെ മരണകാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട 10 കാരണങ്ങള്‍.
ഗ്ലോബല്‍ ബേര്‍ഡന്‍ ഡിസീസസ് സ്റ്റഡിയെ അധികരിച്ചാണ് ഇന്ത്യക്കാരുടെ മരണ കാരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഏറ്റവുമധികം ഇന്ത്യക്കാര്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണമാണ് ഹൃദ്രോഗം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും ഇന്ത്യക്കാരുടെ ഹൃദ്രോഗം വ്യാപകമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, ജോലിചെയ്യാതെയുള്ള ജീവിതം, പുകവലി എന്നിവയൊക്കെയാണ് പൊതുവെ ഇന്ത്യക്കാരിലെ ഹൃദ്രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍.
ഇന്ത്യക്കാര്‍ മരണപ്പെടുന്നതിന്റെ രണ്ടാമത്തെ കാരണമാണിത്. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ഗുരുതരായ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണാകുന്നത്. ശുദ്ധവായുവിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നതിനൊപ്പം പുകവലി പോലെയുള്ള മോശം ശീലങ്ങളും ശ്വാസകോശരോഗങ്ങളുടെ തീവ്രത കൂട്ടുന്നു.
അതിസാര രോഗങ്ങളായ ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ഇന്ത്യക്കാര്‍ മരിക്കുന്നതിന്റെ മൂന്നാമത്തെ കാരണം. അഞ്ചു വയസില്‍ താഴെയുള്ളവരാണ് ഈ പ്രശ്‌നം മൂലം കൂടുതലും മരണപ്പെടുന്നത്. പ്രതിവര്‍ഷം എട്ടുലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ ആളുകള്‍ അതിസാരം മൂലം മരണപ്പെടുന്നു.
2005ല്‍ ഇന്ത്യക്കാര്‍ മരണപ്പെടുന്നതിന്റെ കാരണങ്ങളില്‍ ആറാം സ്ഥാനമായിരുന്നു സ്‌ട്രോക്കിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് നാലായി ഉയര്‍ന്നു. കാര്‍ഡിയോ വാസ്കുലാര്‍ ഡിസീസ് പോലെ തന്നെ അപകടകരമാണ് സെറിബ്രോവാസ്‌കുലാര്‍ ഡിസീസും. ഇതുകാരണം മരണമോ, ശരീരം പൂര്‍ണമായോ ഭാഗികമായോ സ്‌തംഭിക്കപ്പെടാനോ സാധ്യതുണ്ട്.
ന്യൂമോണിയ, അക്യൂട്ട് ബ്രോങ്കൈറ്റിസ് പോലെയുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ഇന്ത്യക്കാരുടെ മരണകാരണത്തില്‍ ശ്വാസകോശ അണുബാധ അഞ്ചാം സ്ഥാനത്തുള്ളത്. നേരത്തെ നാലാമതായിരുന്നെങ്കിലും ഈ രംഗത്തെ ചികില്‍സയിലുണ്ടായ പുരോഗതിയാണ് ഇതുമൂലമുള്ള മരണനിരക്ക് കുറയ്‌ക്കുന്നത്.
ലോകത്ത് 10.4 മില്യണ്‍ പുതിയ ക്ഷയരോഗം കണ്ടെത്തിയതില്‍ 2.8 മില്യണും ഇന്ത്യയിലാണ്. വ്യാപകമായ ബോധവല്‍ക്കരണവും സൗജന്യമരുന്നും ഉണ്ടെങ്കിലും മരുന്ന് കഴിക്കുന്ന കാലാവധി പൂര്‍ത്തിയാക്കത്തതാണ് ഇതുമൂലമുള്ള മരണം കൂടാനുള്ള കാരണം.
പൂര്‍ണവളര്‍ച്ചയെത്താതെ ഗര്‍ഭാവസ്ഥയിലോ, പ്രസവിച്ചയുടനെയോ ഉള്ള മരണനിരക്ക് ഇന്ത്യയില്‍ കൂടിവരികയാണ്. 2005ല്‍ ഈ മരണകാരണം നാലാമതായിരുന്നു. എന്നാല്‍ ആത്യാധുനികചികില്‍സാ സൗകര്യങ്ങളും, നിയോനാറ്റല്‍ ഐസിയു, ഇന്‍ക്യൂബേറ്റര്‍ സൗകര്യങ്ങളുമാണ് ഇത്തരത്തിലുള്ള മരണനിരക്ക് ഇന്ത്യയില്‍ കുറച്ചത്.
ആത്മഹത്യ മൂലമുള്ള മരണനിരക്ക് 2005ല്‍ പത്താമതായിരുന്നുവെങ്കില്‍ ഇപ്പോഴത് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരുടെ മരണനിരക്കില്‍ 17.3 ശതമാനവും ആത്മഹത്യ മൂലമാണ്.
ഇന്ത്യക്കാരുടെ മരണകാരണങ്ങളില്‍ റോഡപകടത്തിന് ഒമ്പതാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റോഡപകടം മൂലമുള്ള മരണനിരക്ക് 3.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്.
ആവശ്യത്തിന് പോഷണമോ, വാക്സിനേഷനോ മുലപ്പാലോ ലഭിക്കാതെയുള്ള ശിശുക്കളുടെ മരണവും കൂടി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam