
ലണ്ടന്‍: കോണ്ടത്തിന്‍റെ ഉപയോഗം അറിയാത്തവര്‍ ആരും ഉണ്ടാകില്ല, എന്നാല്‍ കോണ്ടത്തെ പുതിയ രീതിയില്‍ ഉപയോഗിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. യൂറോപ്പ് അമേരിക്കന്‍ ഐക്യനാട് എന്നിവിടങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് കോണ്ടകൊണ്ടുള്ള ഒരു ചലഞ്ച് ട്രെന്‍റാകുന്നത്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകതേത്തയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്.
ചലഞ്ചിന്‍റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 1993 ല്‍ കെന്‍റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇത്തരം ഒരു ചലഞ്ച് പിറവിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വൈറലായത്. ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതു പിന്നീട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു യൂട്യുബ് നീക്കം ചെയ്തു. കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന സമയം ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം എന്നും ഇതു ജീവന്‍ തന്നെ നഷ്മാക്കിയേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാം. എന്നാല്‍ ഏവിടെയങ്കിലും അല്‍പ്പം പിഴവു സംഭവിച്ചാല്‍ മരണവരേ സംഭവിച്ചേക്കാം. കൗമരക്കാരായ പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam