ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാലുളള അത്ഭുതഗുണങ്ങള്‍

By Web TeamFirst Published Feb 4, 2019, 10:52 PM IST
Highlights

പാല്‍ കുടിക്കുന്ന ശീലം നമ്മുക്ക് എല്ലാവര്‍ക്കമുണ്ട്. ദിവസവും ഭക്ഷണത്തില്‍ ഏതെങ്കിലും പാല്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. 

പാല്‍ കുടിക്കുന്ന ശീലം നമ്മുക്ക് എല്ലാവര്‍ക്കമുണ്ട്. ദിവസവും ഭക്ഷണത്തില്‍ ഏതെങ്കിലും പാല്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. പാലിന്‍റെ വിവിധ ഗുണങ്ങള്‍ തന്നെയാണ് ഇതിന് കാരണവും. പശുവിന്‍റെ പാലിനെ കുറിച്ചാണ് പറയുന്നതെങ്കില്‍ ഇവിടെയിതാ ഒട്ടകത്തിന്‍റെ പാലും കുടിക്കാന്‍ നല്ലതാണ് എന്നാണ് പറഞ്ഞുവരുന്നത്. പശുവിന്‍റെ പാല്‍ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്‍റെ പാല്‍. 

ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാല്‍ കൊളസ്‍ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്‍റെ പാലില്‍ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണ്. 

പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫാറ്റി ആസിഡും ഒട്ടകത്തിന്‍റെ പാലില്‍ കുറവാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിന്‍ സി, ഇ, എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുലപാലിന്‍റെ പല ഗുണങ്ങളും ഒട്ടകത്തിന്‍റെ പാലിനുണ്ട്. 
 

click me!