ലോകത്തെ ഏറ്റവും 'സന്തോഷമുള്ള' രാജ്യങ്ങള്‍ ഇവയാണ്!

Web Desk |  
Published : Oct 15, 2016, 01:31 PM ISTUpdated : Oct 04, 2018, 11:17 PM IST
ലോകത്തെ ഏറ്റവും 'സന്തോഷമുള്ള' രാജ്യങ്ങള്‍ ഇവയാണ്!

Synopsis

തിരക്കേറിയ ജീവിതം മനുഷ്യന് സമ്മാനിക്കുന്നത് മാനസികസമ്മര്‍ദ്ദങ്ങളും വിഷാദവും ആകുലതകളുമാണ്. എന്നാല്‍ ഈ തിരക്കിനിടയിലും സന്തോഷിക്കുന്നവര്‍ ഏറെയുള്ള രാജ്യങ്ങളുണ്ട്. ഇത്തരത്തില്‍ 2016-ലെ ഏറ്റവും സന്തോഷമുള്ളവര്‍ വസിക്കുന്ന 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 2016 ഹാപ്പി പ്ലാനറ്റ് ഇന്‍ഡക്‌സ് പ്രകാരമാണ് സന്തോഷിക്കുന്നവര്‍ ഏറെയുള്ള ആദ്യ 10 രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച ജീവിത ചുറ്റുപാട്, കുറഞ്ഞ വരുമാന അസമത്വം, ആയുര്‍ദൈര്‍ഘ്യം, സന്തോഷകരമായ ജീവിതം, സൗഹൃദം, ഊഷ്‌മളമായ കുടുംബബന്ധം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

10, ഇക്വഡോര്‍- രാജ്യത്തെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി ഇക്വഡോര്‍ സര്‍ക്കാര്‍ 2008ല്‍ കൊണ്ടുവന്ന ബീന്‍ വിവിര്‍ പദ്ധതിയാണ് ഇക്വഡോറിനെ ചരിത്രത്തില്‍ ആദ്യമായി 2016 ഹാപ്പി പ്ലാനറ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ ആദ്യ പത്തില്‍ ഇടംനേടിക്കൊടുത്തത്.

9, തായ്‌ലന്‍ഡ്- വരുമാന അസമത്വത്തിലെ കുറവും ഉയര്‍ന്ന ജീവിതനിലവാരവുമാണ് തായ്‌ലന്‍ഡിനെ ഒമ്പതാം സ്ഥാനത്ത് എത്തിച്ചത്.

8, ബംഗ്ലാദേശ്- വികസനത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണെങ്കിലും മികച്ച ജീവിത ചുറ്റുപാടാണ് ബംഗ്ലാദേശിലുള്ളത്. പരിസ്ഥിതി സമ്പത്താണ് ബംഗ്ലാദേശിനെ പട്ടികയില്‍ മുന്‍നിരയിലേക്ക് എത്തിച്ചത്.

7, നിക്വാരാഗെ- ആഭ്യന്തരകലാപങ്ങളുടെ നാളുകളെ അതിജീവിച്ച ഈ മദ്ധ്യ അമേരിക്കന്‍ രാജ്യം ഇപ്പോള്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. അതുതന്നെയാണ് ഈ രാജ്യത്തെ പട്ടികയില്‍ ഏഴാമതെത്തിച്ചത്.

6,  പനാമ- മികച്ച ജീവിതനിലവാരമാണ് പനാമയെ ആറാം സ്ഥാനത്ത് എത്തിച്ചത്.

5, വിയറ്റ്‌നാം- കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ 58 ശതമാനം കുറവ് വരുത്താനായതും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വന്‍ പുരോഗതി കൈവരിക്കാനായതുമാണ് വിയറ്റ്‌നാമിന് നേട്ടമായത്. മികച്ച പാരിസ്ഥിതിക ചുറ്റുപാടുകളും വിയറ്റ്‌‌നാമിന്റെ സ്ഥാനം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

4, വാനുവാതു- സോഷ്യല്‍ കമ്മ്യൂണിറ്റികള്‍ രൂപീകരിച്ചു, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാര നടപടികള്‍ കൈക്കൊള്ളുന്ന പദ്ധതിയാണ് വാനുവാതു എന്ന രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചത്. ഈ പദ്ധതിയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം വലിയതോതില്‍ മാറ്റാനായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

3, കൊളംബിയ- ആഭ്യന്തരകലാപങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും, ഇവിടുത്തെ ജീവിതനിലവാരവം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ആയുര്‍ദൈര്‍ഘ്യം 74 ആയി ഉയര്‍ത്താനും കൊളംബിയയ്‌ക്ക് സാധിച്ചിട്ടുണ്ട്.

2, മെക്‌സിക്കോ- അയല്‍ക്കാരായ അമേരിക്കയേക്കാള്‍ സാമ്പത്തികനിലയില്‍ അഞ്ചിരട്ടിയിലേറെ താഴെ ആണെങ്കിലും, അവരേക്കാള്‍ ഉയര്‍ന്നതാണ് ഇപ്പോള്‍ മെക്‌സിക്കോയിലെ ജീവിതനിലവാരം. ഇതുകൊണ്ടുതന്നെയാണ് മെക്‌സിക്കോയെ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്.

1, കോസ്റ്റാറിക്ക- തൊട്ടടുത്ത എതിരാളിയേക്കാള്‍ മികച്ച ആധിപത്യവുമായാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യം എന്ന പട്ടികയില്‍ കോസ്റ്റാറിക്ക ഒന്നാം സ്ഥാനത്ത് എത്തിയത്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളുടെ ഉന്നമനത്തിനായി നടത്തിയ പദ്ധതികള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ ജീവിതനിലവാരത്തില്‍ ഏറ്റവുമധികം പുരോഗതി കൈവരിക്കാനായ രാജ്യങ്ങളില്‍ ഒന്നാണ് കോസ്റ്റാറിക്ക. പുനരുല്‍പാദിപ്പിക്കാവുന്ന പാരമ്പര്യ സ്രോതസുകളില്‍നിന്ന് രാജ്യത്തിന് ആവശ്യമുള്ള 99 ശതമാനം വൈദ്യുതിയും ഉല്‍പാദിപ്പിക്കാനാകുന്നത് കോസ്റ്റാറിക്കയെ വേറിട്ടുനിര്‍ത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് സ്പെഷ്യൽ വാനില ഡോൾ കേക്ക് ; റെസിപ്പി
ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും