
ടെല്‍ അവീവി: കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ഇടതൂര്‍ന്ന മുടിയിഴകളുള്ള കുട്ടികളെ. അത്തരത്തില്‍ ഒരു കൊച്ചു കൂട്ടുകാരിയാണ് ഇപ്പോൾ ഇന്‍സ്റ്റാഗ്രാമിലെ മിന്നും താരം. ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നുള്ള മിയ അഫല്ലോ എന്ന കൊച്ചു മിടുക്കിയാണ് ഇന്‍സ്റ്റാഗ്രാമില്‍ താരമാകുന്നത്. അഞ്ച് വയസ്സായ ഈ മിടുക്കിക്ക് ഇതിനോടകം തന്നെ 55,000ത്തിലധികം ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിലുള്ളത്.
ഭംഗിയുള്ള നീണ്ടതും ഇടതൂര്‍ന്നതുമായ മുടിയുള്ള മിയയെ കാണുന്നവരെല്ലാവരും ആശ്ചര്യത്തോടെയാണ് നോക്കി കാണുന്നത്. അതേ സമയം നിരവധി ആരാധകരുള്ള കുട്ടിയെ മാതാപിതാക്കള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് കുറച്ച് ആളുകൾ രംഗത്തെത്തിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടി കുട്ടിയെ ഉപയോഗിക്കുന്നു എന്നതാണ് ഇത്തരക്കാരുടെ വാദം. കളിച്ച് നടക്കേണ്ട ഈ പ്രായത്തില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കൊണ്ട് കുട്ടിയെ ശ്വാസം മുട്ടുക്കുകയാണെന്നും ഇവര്‍ പറയുന്നു. അതേസമയം മിയയുടെ മാതാപിതാക്കളെ അഭിനന്ദിച്ച് കൊണ്ടും ആളുകള്‍ രംഗത്തെത്തിട്ടുണ്ട്. ഇങ്ങനെയുള്ള വാദം നടക്കുമ്പോളും ഓരോ ദിവസം കഴിയുംന്തോറും നവമാധ്യമങ്ങളില്‍ മിയയുടെ പ്രശസ്തി ഉയര്‍ന്നു കൊണ്ടെ ഇരിക്കുകയാണ്. മിയയുടെ മനോഹരമായ മുടി കാരണം ബ്രിട്ടീഷ് മാസികയായ വോഗിലും ഈ മിടുക്കി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എല്ലാവരേയും അസൂയപ്പെടുത്തുന്ന മുടിയിഴകളുമായി 6 മാസം മാത്രം പ്രായമുളള ഒരു കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടിയാണ് തന്റെ മുടി കാരണം ലോകപ്രശസ്തയായി മാറിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്‍സോവിന്റെ അഴകാര്‍ന്ന മുടി ലോകം മുഴുവന്‍ കണ്ടത്. നിറയെ മുടികളുമായി ജനിച്ച ചാൻസെക്ക് ആറ് മാസത്തിനുളളില്‍ തല നിറയെ ഭംഗിയുളള മുടി വളരുകയായിരുന്നു.