ഈ ബാലന്‍ ഭൂമിയില്‍ നിന്നും ഓര്‍മയാകുന്നത് തടഞ്ഞത് ആ സിഗ്നലുകള്‍

Web Desk |  
Published : May 08, 2018, 07:36 PM ISTUpdated : Jun 08, 2018, 05:50 PM IST
ഈ ബാലന്‍ ഭൂമിയില്‍ നിന്നും ഓര്‍മയാകുന്നത് തടഞ്ഞത് ആ സിഗ്നലുകള്‍

Synopsis

ഭൂമിയില്‍ നിന്നും ഓര്‍മയാകുന്നത് തടഞ്ഞത് ആ സിഗ്നലുകള്‍ വൈദ്യശാസ്ത്രരംഗത്തിനും അദ്ഭുതമായി ആ സിഗ്നലുകള്‍

ആ സിഗ്നലുകൾ ഒരു ദിവസം താമസിച്ചിരുന്നെങ്കിൽ ട്രെന്റൺ മകിൻലി എന്ന പതിമൂന്നുകാരൻ പിന്നെ ഭൂമിയിൽ ഓർമ്മ മാത്രമായി മാറിയേനെ. അതുകൊണ്ട് തന്നെ ഈ മടങ്ങിവരവിനെ ദൈവത്തിന്റെ ഇടപെടലെന്ന് വിശേഷിപ്പിക്കാനാണ് അവന് ഇഷ്ടം. അവൻ മാത്രമല്ല , ട്രെന്റന്റെ മാതാപിതാക്കളും ചികിത്സിച്ച ഡോക്ടമാരും മാധ്യമങ്ങളുമെല്ലാം മരണത്തിൽ നിന്നുള്ള ആ മടങ്ങിവരവിനെ അത്ഭുതം എന്നാണ് വിശേഷിപ്പിക്കുന്നത്.

അലബാമ സ്വദേശിയായ ട്രെന്റൺ  മകിൻലി കുട്ടൂകാരനുമായി കളിക്കുന്നതിനിടെ മാർച്ചിലാണ് അപകടത്തിൽ പെട്ടത്.  കൂട്ടുകാരൻ ഓടിച്ച വാഹനത്തിന് പുറകിൽ ഘടിപ്പിച്ചിരുന്ന യുട്ടിലിറ്റി ട്രെയിലറിൽ ഇരിക്കുകയായിരുന്നു ട്രെന്റൺ. പെട്ടെന്ന് കൂട്ടുകാരൻ വണ്ടിയുടെ ബ്രേക്ക് പിടിച്ചു. പെട്ടെന്നുള്ള ആഘാതത്തിൽ ട്രെയിലർ മറിയുകയും  കോൺക്രീറ്റ് തറയിൽ വീണ് ട്രെന്റണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലയോട്ടിയിൽ ഏഴ്  പൊട്ടലുകളുണ്ടായതിനെ തുടർന്ന് രണ്ട് അടിയന്തര ശസ്ത്രക്രിയകൾ ഉടൻ നടത്തിയെങ്കിലും.  ഒട്ടും ആശാവഹമായിരുന്നില്ല അവന്റെ അവസ്ഥ.  

ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്തയാണ്  ട്രെന്റന്റെ  മാതാപിതാക്കളോട് ഒടുവിൽ ഡോക്ടർമാർ പറഞ്ഞത്. ട്രെന്റന് ഇനി ഒരു മടങ്ങിവരവില്ല.   മസ്തിഷ്കമരണം എന്ന അവസ്ഥയിലേക്ക് അവന്‍ കടന്നുകഴിഞ്ഞു.  ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയുള്ള നിലനിൽപ്പുപോലും മൂന്നോ നാലോ മണിക്കൂറുകൾക്കുള്ളിൽ കഴിയും. അങ്ങനെയാണ് അഞ്ച് കുരുന്നു ജീവനുകൾ രക്ഷിക്കാൻ പ്രിയപ്പെട്ട മകന്റെ അവയവങ്ങൾ നൽകാൻ ജെനിഫറും ഭർത്താവും തീരുമാനിച്ചത്. അവർ സമ്മതപത്രത്തിൽ ഒപ്പിട്ടു.  ട്രെന്റന്റെ ജീവൻ നിലനിർത്തുന്നത് കേടുപാടുകളില്ലാതെ അവയവങ്ങൾ ലഭിക്കാൻ വേണ്ടിമാത്രമെന്ന് ഡോക്ടർമാരും തീരുമാനിച്ചു. ഒടുവിൽ അവസാന ടെസ്റ്റായ ബ്രെയിൻ ടെത്ത് ടെസ്റ്റിന്റെ സമയമെത്തി.  അവതൊരു സാങ്കേതിക നടപടി മാത്രമായിരുന്നു. അതിനും എത്രദിവസം മുൻപേ ബ്രെയിൻ സിഗ്നലുകൾ നേർത്തും, തീരെ ഇല്ലാത്തതുമായ അവസ്ഥയിൽ ട്രെന്റൺ എത്തിയിരുന്നു. 

പക്ഷെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ്  ആ സിഗ്നലുകൾ എത്തിയത്.  മരണത്തിന് ഒരു ദിവസം മുൻപ് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അസാധാരണമായ ആഗ്രഹം ട്രെന്റന്റെ തലച്ചോർ കാണിച്ചു. അങ്ങനെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്ത് നിത്യതയിലേക്ക് ട്രെന്റണെ വിട്ടുനൽകാനുള്ള തീരുമാനത്തിൽ നിന്ന് ഡോക്ടർമാർ പിൻമാറി.  വൈദ്യശാസ്ത്രരംഗത്തിനും അദ്ഭുതമായി ആ സിഗ്നലുകള്‍. ട്രെന്റൺ ഇന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നു കഴിഞ്ഞു. അവൻ ഇന്ന് സംസാരിക്കും, ലളിതമായ കണക്കുകൾ ചെയ്യും, അമ്മയുടെയും ഊന്ന് വടിയുടെയും സഹായത്തോടെ  നടക്കും.  അബോധാവസ്ഥയിൽ കഴിഞ്ഞ കാലം ഒഴിച്ചുള്ള സമയത്തെ കാര്യങ്ങളെല്ലാം ഓർമ്മയുണ്ട്.  ഈ ഭൂമിയിലെ ഒരു ബോധവും ഇല്ലാത്ത ആ  നാളുകളെ സ്വർഗത്തിലെ ദിനങ്ങളെന്നാണ് അവൻ  വിശേഷിപ്പിക്കുന്നത്.   ലോകത്തെയാകെ അദ്ഭുതപ്പെടുത്തിക്കൊണ്ടുള്ള മരണത്തിൽ നിന്നുള്ള തിരിച്ചുവരവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!