Latest Videos

തണുപ്പുകാലത്തുണ്ടാകുന്ന ശരീരത്തിന്റെ 'വരള്‍ച്ച' തടയാന്‍ മൂന്ന് പാനീയങ്ങള്‍...

By Web TeamFirst Published Jan 21, 2019, 3:59 PM IST
Highlights

തണുപ്പുകാലത്ത് ശരീരം വരളുന്നതിന് പുറമേയ്ക്ക് എത്ര ക്രീം തേച്ചാലും ചിലപ്പോൾ ഫലമുണ്ടാകാറില്ല. ഇത്തരം സന്ദർഭങ്ങളിലെല്ലാം കഴിക്കാവുന്ന മൂന്ന് തരം പാനീയങ്ങൾ ഏതെല്ലാമെന്ന് നോക്കാം

തണുപ്പുകാലമായാല്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്‌നമാണ് ശരീരം, ജലാംശം വറ്റി വരണ്ടുപോകുന്നത്. ഇത് പരിഹരിക്കാന്‍ പുറമേക്ക് എന്ത് ക്രീം തേച്ചാലും ശരീരത്തിന് ആവശ്യമായ ചിലത് ഉറപ്പുവരുത്തിയെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ മാറ്റമുണ്ടാകൂ. 

ശരീരത്തിലെ ജലാംശം വറ്റിയില്ലാതാകുന്നത് തടയാന്‍ സഹായിക്കുന്ന മൂന്നുതരം പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഇവ വീട്ടില്‍ തന്നെ വളരെ ലളിതമായ രീതിയില്‍ തയ്യാറാക്കുന്നതേയുളളൂ...

ഒന്ന്...

മഞ്ഞള്‍ പാലിലോ വെള്ളത്തിലോ ചേര്‍ത്ത് അരച്ചെടുത്ത പാനീയമാണ് ഇതില്‍ ഒന്നാമത്തേത്. തണുപ്പുകാലത്തെ പനി, ജലദോഷം -ഇവയെല്ലാം തടയാന്‍ ഈ പാനീയം വളരെയധികം സഹായിക്കും. അതുപോലെ തന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ഇത് സഹായകമാണ്. 

ഇത് തയ്യാറാക്കാനായി ഒന്നരക്കപ്പ് വെള്ളമോ പാലോ എടുത്ത ശേഷം ഇതിലേക്ക് ചെറിയ ഒരു കഷ്ണം മഞ്ഞള്‍ അരച്ചുചേര്‍ക്കുകയോ മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുകയോ ചെയ്യാം. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി അരച്ചത്, ഒരു നുള്ള കുരുമുളക്‌പൊടി, ഒരു ടീസ്പൂണ്‍ തേന്‍, ആവശ്യമെങ്കില്‍ അണഅടിപ്പരിപ്പ്, ബദാം അല്‍പം ബട്ടര്‍ എന്നിവയും ചേര്‍ക്കാം. 

രണ്ട്...

ഇഞ്ചിയും ചെറുനാരങ്ങയും തേനും ചേര്‍ത്ത ചായയാണ് തണുപ്പുകാലത്തെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുന്ന മറ്റൊരു പാനീയം. വീട്ടിലോ മുറിയിലോ എല്ലാം ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. 

ഇഞ്ചി ചേര്‍ത്ത് കട്ടന്‍ചായ തിളപ്പിച്ച ശേഷം ഇതിലേക്ക് അല്‍പം ചെറുനാരങ്ങയും തേനും ചേര്‍ക്കുക. സംഭവം റെഡി!

മൂന്ന്...

ഏതെങ്കിലും തരത്തിലുള്ള സൂപ്പാണ് മൂന്നാമതായി തണുപ്പുകാലത്തെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്ന പാനീയം. അത് പച്ചക്കറിയോ ചിക്കനോ എല്ലിന്‍ സൂപ്പോ ഒക്കെയാകാം. ജലാംശം വറ്റി മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സൂപ്പുകള്‍ക്കാകുന്നു. 

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സൂപ്പ് കുടിക്കുന്നത് സഹായകമാണ്.
 

click me!