ഇവര്‍ തുളസി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം

Web Desk |  
Published : Apr 03, 2018, 02:06 PM ISTUpdated : Jun 08, 2018, 05:43 PM IST
ഇവര്‍ തുളസി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം

Synopsis

തുളസി ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍

തുളസിയെ ഏറ്റവും അത്യുത്മ ആയുര്‍വേദ മരുന്നായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവര്‍ തുര്‍ച്ചയായി തുളസി ഉപയോഗിക്കുന്നത് അപകടകരമായേക്കാം. 

1. ഗര്‍ഭിണികളായ സ്ത്രീകള്‍

ഗര്‍ഭിണികളായ സ്ത്രീകളെ സംബന്ധിച്ച് തുളസി ഇലകള്‍ അഭിലഷണീയമല്ല. തുളസി ഇല സ്ഥിരമായി പച്ചയ്ക്കോ അല്ലാതെയോ ഉപയോഗിക്കുന്നത് കുഞ്ഞിനും അമ്മയ്ക്കും ഒരേപോലെ അപകടകരമാണ്. തുളസിയിലടങ്ങിയിരിക്കുന്ന  എസ്ട്രാഗോള്‍ എന്ന പദാര്‍ത്ഥമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് ഗര്‍ഭാശയം ചുരുങ്ങുന്നതിന് കാരണമാകുന്നത് കുഞ്ഞിനും അമ്മയ്ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇവ ചിലപ്പോള്‍ അതിസാരത്തിനും കാരണമായേക്കാം.

2. പ്രമേഹമുളളവര്‍

പഠനങ്ങള്‍ പ്രകാരം തുളസി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ മറ്റ് മരുന്നുകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തുളസി ഇലകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരുപാട് കുറയുന്നതിന് കാരണമാവും. 

3. രക്തം നേര്‍മ്മയാക്കാനുളള മരുന്ന് കഴിക്കുന്നവര്‍

രക്തം നേര്‍മ്മയാക്കാന്‍ ഏറ്റവും പറ്റിയ പരിഹാരമാണ് തുളസിയുടെ ഉപയോഗം. എന്നാല്‍ രക്തം നേര്‍മ്മയാക്കാനായി മരുന്നുകഴിച്ചുകൊണ്ടിരിക്കുന്നവര്‍ തുളസി ഉപയോഗിക്കാന്‍ പാടില്ല. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. 

4. കരള്‍ രോഗമുളളവര്‍ 

കരള്‍ രോഗമുളളവര്‍ ഒരു കാരണവശാലും തുളസി ഉപയോഗിക്കാന്‍ പാടില്ല. തുളസിയുടെ ദിവസവുമുളള ഉപയോഗം കരളിന് ഹിതകരമല്ല. തുളസി ഒരുതരത്തില്‍ വേദനസംഹാരികൂടിയാണ്.  ഇതാണ് കരളിന് ഭീഷണി സൃഷ്ടിക്കുന്നത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തണുപ്പുകാലങ്ങളിൽ ബ്രൊക്കോളി കഴിക്കുന്നത് ശീലമാക്കിക്കോളു; കാരണം ഇതാണ്
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ