പുരികത്തിന്റെ കട്ടി കൂട്ടാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ

Published : Nov 23, 2018, 10:33 AM ISTUpdated : Nov 23, 2018, 10:41 AM IST
പുരികത്തിന്റെ കട്ടി കൂട്ടാൻ സഹായിക്കുന്ന ചില  പൊടിക്കെെകൾ

Synopsis

കട്ടിയുള്ള പുരികങ്ങൾ മുഖത്തിന് എപ്പോഴും വളരെ ഭം​ഗിയാണ്. പുരികങ്ങൾ കട്ടിയുള്ളതാക്കാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം.

മുഖത്തിന്റെ പ്രധാന ആകർഷണമാണ് പുരികങ്ങൾ. കട്ടിയുള്ള പുരികങ്ങൾ മുഖത്തിന് കൂടുതൽ ഭം​ഗി നൽകുകയേയുള്ളൂ. പുരികങ്ങൾ കട്ടിയുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം. 

1. ഓയിൽ മസാജ് 

പുരികത്തിൽ ദിവസവും ഒായിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഒായിലും, വെളിച്ചെണ്ണയും ഉപയോ​ഗിച്ച് ദിവസവും മസാജ് ചെയ്യുന്നത് പുരികം വളരാൻ സഹായിക്കും. 

2. മുട്ടയുടെ വെളള

മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേയ്ക്കുന്നത് പുരികങ്ങൾ വേ​ഗത്തിൽ വളരാൻ സഹായിക്കും.

3. സവാളനീര് 

സവാളയുടെ നീര് പുരികങ്ങൾ വളരാന്‍ സഹായിക്കും. സവാള അരിഞ്ഞ് മിക്സിയിലിട്ട്  ഒന്ന് പേസ്റ്റാക്കിയെടുക്കുക. ശേഷം സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ള ഉപയോ​ഗിച്ച് കഴുകുക.

 

4. പെട്രോളിയെ ജെല്ലി

പുരികങ്ങൾക്ക് കൂടുതൽ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം. 

5. ഒലീവ് ഒായിൽ

വിറ്റാമിൻ എ ധാരാളം അടങ്ങിയതാണ് ഒലീവ് ഒായിൽ. ദിവസവും ഒലീവ് ഒായിൽ ഉപയോ​ഗിച്ച് പുരികം മസാജ് ചെയ്യുന്നത് പുരികം തഴച്ച് വളരാൻ സഹായിക്കും.

6. ഉലുവ

 ഉലുവ വെള്ളം ഉപയോ​ഗിച്ച് പുരികങ്ങൾ മസാജ് ചെയ്യുക. പുരികം കട്ടിയുള്ളതാക്കാനും ഭം​ഗിയുള്ളതാക്കാനും ഇത് സഹായിക്കും. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

7. കറ്റാർ വാഴ ജെൽ

മുടി വളരാൻ സഹായിക്കുന്ന അലോയിൻ കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അൽപം കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് പുരികത്തിൽ മസാജ് ചെയ്യുക. പുരികം വളരാനും പുരികത്തിലെ താരൻ അകറ്റാനും കറ്റാർ വാഴ ജെൽ സഹായിക്കും. ആഴ്ച്ചയിൽ നാല് ദിവസമെങ്കിലും ഇത് ചെയ്യുക. 

8. ചെമ്പരത്തി പൂവ്

ചെമ്പരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തിൽ പുരട്ടുന്നത് പുരികത്തിന്റെ വളർച്ചയെ കൂടുതൽ സഹായിക്കും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തിൽ കഴുകുക.

 

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ