പ്രായമായില്ലേ, എന്താ വിവാഹം കഴിക്കാത്തത്... ജെമിമ മറുപടി നൽകിയത് ഇങ്ങനെ

Published : Oct 26, 2018, 03:49 PM ISTUpdated : Oct 27, 2018, 10:36 AM IST
പ്രായമായില്ലേ, എന്താ വിവാഹം കഴിക്കാത്തത്... ജെമിമ മറുപടി നൽകിയത് ഇങ്ങനെ

Synopsis

ലുലു ജെമിമ എന്ന യുവതി അപ്രതീക്ഷിതമായാണ് ആ തീരുമാനമെടുത്തത്. 32ാം ജന്മദിനത്തിൽ ജെമിമ സ്വന്തമായി തന്നെ വിവാഹം ചെയ്തു. വധുവും വരനുമെല്ലാം ജെമിമ തന്നെയാണ്. ജെമിമ വിവാഹചടങ്ങിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചിരുന്നു.   

പ്രായമായില്ലേ, എന്താ വിവാഹം കഴിക്കാത്തത്... വീട്ടുകാരും നാട്ടുകാരും സ്ഥിരമായി എന്നോട് ഈ ചോദ്യം ചോദിച്ച് കൊണ്ടേയിരുന്നു.16 വയസായപ്പോഴേ രക്ഷിതാക്കൾ എന്നോട് വിവാഹം ചെയ്യാൻ പറഞ്ഞു. നല്ല പങ്കാളിയെ കിട്ടാൻ അമ്മ പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് 32കാരിയായ ലുലു ജെമിമ പറയുന്നു. വിവാഹം കഴിക്കാത്തതിൽ ജെമിമയെ പലരും പരിഹസിച്ചു. 

വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം സഹിക്കാനാവാതെ ജെമിമ അവസാനം ഒരു തീരുമാനത്തിലെത്തി. എല്ലാ ആർഭാടങ്ങളോടും കൂടി ജെമിമ സ്വന്തമായി തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വധുവും വരനുമെല്ലാം ജെമിമ തന്നെ. 32ാം ജന്മദിനത്തിലാണ്  ജെമിമ എല്ലാവരെയും ഞെട്ടിച്ച് തന്റെ വിവാഹം നടത്തിയത്. 

ജെമിമ തന്റെ വിവാഹത്തിന് സുഹൃത്തുക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും ചെയ്തു. ഞാൻ വിവാഹം ചെയ്യാൻ പോകുന്നു. വധുവും വരനുമെല്ലാം ഞാൻ തന്നെ. വിവാഹത്തിന് പങ്കെടുത്തതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വിവാഹ വേദിയിൽ വച്ച് ജെമിമ എല്ലാവരോടും പറഞ്ഞു.

സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ വെള്ള വെഡ്ഡിങ് ​ഗൗൺ ധരിച്ചാണ് ജെമിമ വിവാഹവേദിയിലെത്തിയത്. അടുത്തൊരു സു​ഹൃത്താണ് ജെമിമക്ക് മേക്കപ്പ് ചെയ്തു കൊടുത്തത്. ​ഇളയ സഹോദരിയുടെ ആഭരണങ്ങളാണ് ജെമിമ അണിഞ്ഞിരുന്നത്. സുഹൃത്തുക്കൾ ചേർന്ന് വെഡ്ഡിങ് കേക്കും ജെമിമക്ക് സമ്മാനിച്ചു. പണമുണ്ടെങ്കിൽ മാത്രമേ വിവാഹബന്ധം വിജയകരമായി പോവുകയുള്ളൂവെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് ജെമിമ പറഞ്ഞു. 

PREV
click me!

Recommended Stories

കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്
പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു