
ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന ചില സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ഇപ്പോള്‍ പതിവാകുന്നു. പലതും വെറും നുണ പ്രചരണം മാത്രമാണ്. അടുത്തിടയായി സമൂഹമാധ്യമങ്ങളിലൂടെ കറങ്ങി നടക്കുന്ന അത്തരമൊരു വാര്‍ത്തയാണ് രാത്രിയില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകുമെന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പല ഡോക്ടര്‍മാരും വെളിപ്പെടുത്തി.
ഈ വാര്‍ത്ത ഒരു ശാസ്ത്രീയാടിത്തറയുമില്ലാത്ത വിവരക്കേടാണെന്നാണ് പല ഡോക്ടർമാരുടെയും അഭിപ്രായം. മൊബൈൽ യുഗത്തിനും വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്ന 4 രോഗങ്ങളാണ് ചിത്രത്തിൽ കാണുന്നത് എന്നാണ് ഒരു ഡോക്ടറിന്‍റെ വിലയിരുത്തല്‍. ലൈറ്റ് ഓഫ് ചെയ്‌ത ശേഷം രാത്രിയില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൊണ്ട് ആര്‍ക്കും ക്യാന്‍സര്‍ വന്നിട്ടില്ല. ഇത്തരത്തിലുളള സന്ദേശങ്ങളെ വിശ്വസിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇതാണ് ആ സന്ദേശം..!
മൊബൈലും കാന്‍സര്‍ ഉണ്ടാക്കാം...!
ലൈറ്റ് ഓഫ് ചെയ്‌ത ശേഷം രാത്രിയില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. കണ്ണിന് കാന്‍സര്‍ വരാനുള്ള സാധ്യത ഏറെയാണ്. ആവശ്യമായ വെളിച്ചത്തില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക...
ഈ മെസേജ് ഷെയര്‍ ചെയ്യൂ... സൂഹൃത്തുക്കളില്‍ എത്തിക്കൂ....!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam