മുഖം കിടിലമാക്കാന്‍ രണ്ട് ബദാം ഫെയ്‌സ് മാസ്‌ക്കുകള്‍...

By Web TeamFirst Published Jan 23, 2019, 5:31 PM IST
Highlights

ചര്‍മ്മത്തിന് തിളക്കമേകാനും പാടുകള്‍ നീക്കാനുമെല്ലാം ബദാം ഫെയ്‌സ് മാസ്‌ക്കുകള്‍ സഹായകമാണ്. ഇത്തരത്തില്‍ ഉപയോഗപ്രദമാകുന്ന രണ്ട് തരം ബദാം ഫെയ്‌സ് മാസ്‌ക്കുകള്‍ ഏതെല്ലാമെന്നും ഇവ എങ്ങനെ പരീക്ഷിക്കാമെന്നും നോക്കാം
 

ബദാമിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും ഉള്ളതായി നമുക്കറിയാം. ശരീരത്തിന് നല്ലതാണെന്നത് പോലെ തന്നെ ചര്‍മ്മത്തിനും ബദാം ഏറെ ഗുണങ്ങള്‍ ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് തിളക്കമേകാനും പാടുകള്‍ നീക്കാനുമെല്ലാം ബദാം ഫെയ്‌സ് മാസ്‌ക്കുകള്‍ സഹായകമാണ്. 

ഇത്തരത്തില്‍ ഉപയോഗപ്രദമാകുന്ന രണ്ട് തരം ബദാം ഫെയ്‌സ് മാസ്‌ക്കുകള്‍ ഏതെല്ലാമെന്നും ഇവ എങ്ങനെ പരീക്ഷിക്കാമെന്നും നോക്കാം...

ഒന്ന്...

ബദാമും പാലും ചേര്‍ത്തുള്ള ഫെയ്‌സ് മാസ്‌ക്കിനെ കുറിച്ചാണ് ആദ്യം പറയുന്നത്. ചര്‍മ്മം വരണ്ടിരിക്കുന്നത് തടയാനും ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനുമാണ് ഇത് സഹായകമാകുന്നത്. മുഖത്ത് അടിഞ്ഞുകിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ മാസ്‌ക്കിനാകും. 

ഇനി ഇതുപയോഗിക്കേണ്ട രീതി പറയാം. ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പാലെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബദാം പൊടി ചേര്‍ക്കുക. അല്‍പം കട്ടിയായി ഇത് യോജിപ്പിക്കുക. ഇനി ഇളംചൂടുള്ള വെള്ളത്തില്‍ മുഖമൊന്ന് കഴുകിയ ശേഷം ഇത് മുഖത്ത് തേക്കാം. 20 മിനുറ്റ് നേരം അങ്ങനെ വച്ച ശേഷം ഇളംചൂട് വെള്ളത്തില്‍ തന്നെ മുഖം കഴുകി വൃത്തിയാക്കാം. മുഖത്ത് മാത്രമല്ല, കാലിലും കയ്യിലുമെല്ലാം ഇത് പരീക്ഷിക്കാവുന്നതേയുള്ളൂ. 

രണ്ട്...

മുഖത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന ഒരു മാസ്‌ക്കിനെ കുറിച്ചാണ് രണ്ടാമതായി പറയുന്നത്. ബദാമും കടലമാവും മഞ്ഞളുമാണ് ഇതിന് വേണ്ട ചേരുവകള്‍. 

ഇനി ഇത് തയ്യാറാക്കുന്ന വിധവും ഉപയോഗിക്കുന്ന രീതിയും പറയാം. ഒരു ടോബിള്‍ സ്പൂണ്‍ ബദാം പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും അല്‍പം റോസ്വാട്ടര്‍ ചേര്‍ത്ത് കട്ടിയില്‍, പേസ്റ്റ് പരുവത്തില്‍ യോജിപ്പിച്ചെടുക്കുക. ശേഷം മുഖത്ത് തേച്ച് 15 മിനുറ്റ് നേരം വയ്ക്കുക. തുടര്‍ന്ന് വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
 

click me!