വാലന്‍റൈന്‍സ് ദിനത്തില്‍ കാമുകിമാര്‍ ഏറെ ഇഷ്‌ടപ്പെടുന്നത്..!

Published : Feb 14, 2019, 09:09 AM IST
വാലന്‍റൈന്‍സ് ദിനത്തില്‍ കാമുകിമാര്‍ ഏറെ ഇഷ്‌ടപ്പെടുന്നത്..!

Synopsis

ഇന്ന് ഫെബ്രുവരി 14, വാലന്‍റൈന്‍സ് ദിനം. പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനം. 

ഇന്ന് ഫെബ്രുവരി 14, വാലന്‍റൈന്‍സ് ദിനം. പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനം. വാലന്റൈൻ എന്ന പേര് കടന്നുവരുന്നത് എഡി അഞ്ചാം നൂറ്റാണ്ടോടെയാണ് . അന്നത്തെ പോപ്പ് ഗെലാഷ്യസ് ആണ് നാട്ടിൽ നിലവിലുണ്ടായിരുന്ന ഒരു ഉത്സവത്തെ, മുമ്പെന്നോ ക്ളോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലെന്റൈൻ എന്ന രക്തസാക്ഷിയുടെ പേരിൽ ആഘോഷിക്കാൻ തീരുമാനിച്ചത്.  

 

 

 

ചരിത്രം എന്തുമാകട്ടെ, കമിതാക്കള്‍ തന്‍റെ പ്രണയം തുറന്നു പറയുന്ന ഈ ദിനത്തില്‍ കാമുകിമാര്‍ ഏറെ ഇഷ്‌ടപ്പെടുന്നത് ഇതൊക്കെയാണ്.  

 

1. റോസാ പൂക്കള്‍..

വാലന്റൈന്‍സ് ദിനം മനസിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് റോസാപൂക്കള്‍ സമ്മാനിക്കുന്ന കമിതാക്കളുടേത്. ആവര്‍ത്തനവിരസമായി തോന്നാമെങ്കിലും ചില കാമുകിമാര്‍, ഇതിനായി കാത്തിരിക്കാറുണ്ട്. കാമുകനില്‍നിന്ന് വാലന്റൈന്‍സ് ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി സ്വീകരിക്കുന്ന അനുഭവം ഒന്നുവേറെ തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്.

2.  ആശംസാ കാര്‍ഡും പ്രണയലേഖനവും..

പ്രണയം പൂത്തുലയുന്ന വരികളുമായി മനോഹരമായ ആശംസാ കാര്‍ഡുമായി പ്രിയപ്പെട്ടവനെ കാത്തിരിക്കാനാണ് പെണ്‍കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന മറ്റൊരു കാര്യം. പ്രണയം തുളുമ്പി നില്‍ക്കുന്ന കവിതാശകലങ്ങള്‍ പ്രിയപ്പെട്ടവന്‍ നല്‍കുന്ന കാര്‍ഡില്‍ ഉണ്ടെങ്കില്‍ അതില്‍പ്പരം സന്തോഷം മറ്റൊന്നില്ലെന്ന് പറയുന്നവരുമുണ്ട്.

3.  മധുര സമ്മാനം..

ചോക്ലേറ്റ് ഉള്‍പ്പടെയുള്ള മധുര പലഹാരങ്ങളുമായി പ്രിയപ്പെട്ടവന്‍ കാണാന്‍ വരണമെന്ന് ആഗ്രഹിക്കുന്ന കാമുകിമാരുമുണ്ട്. ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നവരുമുണ്ട്. ഐസ്‌ക്രീം ആയാലും ചോക്ലേറ്റ് ആയാലും ഇഷ്‌ടപ്പെട്ട ഫ്ലേവറുകളുമായി വേണം പ്രിയപ്പെട്ടവന്‍ തന്നെ കാണാനും പ്രണയം പങ്കുവെയ്‌ക്കാനും എത്തേണ്ടതെന്ന് അവള്‍ ആഗ്രഹിക്കുന്നു.

4.  പ്രണയസിനിമകള്‍..

കാമുകനോ ഭര്‍ത്താവോ സമ്മാനിച്ച പ്രണയ സിനിമകള്‍ ടിവിയില്‍ കാണാനാണ് ചിലര്‍ക്ക് ഏറെ ഇഷ്‌ടം.

5.  മതിവരുവോളം ഉറങ്ങണം..

രാവിലെ ഏറെനേരം കിടന്ന് ഉറങ്ങാനാണ് ചില കാമുകിമാര്‍ക്ക് താല്‍പര്യം. വിവാഹിതരാണെങ്കില്‍, പ്രഭാതഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കിത്തരുന്നതിനോടാണ് ഇവരില്‍ ചിലരുടെ ഇഷ്‌ടം. വാലന്റൈന്‍സ്ദിന സമ്മാനമായി ഭര്‍ത്താക്കന്‍മാര്‍ രുചികരമായ ഭക്ഷണവുമായി വരുന്നത് ഇവരെ തൃപ്‌തിപ്പെടുത്തുന്നു.


 

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ