യോഗ ക്ലാസില്‍ എത്താന്‍ വൈകി; ഒറ്റച്ചാട്ടത്തിന് സംഗതി പരിഹരിച്ചു

Published : Feb 08, 2019, 02:03 PM IST
യോഗ ക്ലാസില്‍ എത്താന്‍ വൈകി; ഒറ്റച്ചാട്ടത്തിന് സംഗതി പരിഹരിച്ചു

Synopsis

യോഗ ക്ലാസിലേക്ക് വൈകിയെത്തിയ കുട്ടി ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുമ്പോൾ ഈ കൊച്ചുവിരുതൻ താരമാവുകയാണ്

സാധാരണ ക്ലാസില്‍ താമസിച്ചെത്തിയാല്‍ കുട്ടികള്‍ എന്താണ് ചെയ്യാറ്. സാറിനോട് വല്ല കാരണങ്ങളും പറയും, വഴക്ക് കേള്‍ക്കും, സോറി പറയും... ചില വിരുതന്മാരാണെങ്കില്‍ സൂത്രത്തില്‍ ക്ലാസിനകത്ത് കേറി മറ്റ് കുട്ടികളുടെ കൂട്ടത്തിലേക്ക് 'നൈസ്' ആയിട്ടങ്ങ് ലയിക്കും. 

അവസാനം പറഞ്ഞ വഴിയാണ് യോഗ ക്ലാസിലേക്ക് വൈകിയെത്തിയ ഈ കൊച്ചുമിടുക്കനും സ്വീകരിച്ചത്. ഏതായാലും വൈകി, ഇനി പണി പാളും മുമ്പ് മറ്റ് കുട്ടികളുടെ കൂട്ടത്തിലേക്കങ്ങ് കൂടിയേക്കാമെന്നോര്‍ത്ത് സമയം പാഴാക്കാതെ പരമാവധി വേഗത്തിലൊരോട്ടം, പിന്നെയൊരു ചാട്ടം, സംഗതി ക്ലീന്‍. 

യോഗ ചെയ്തുകൊണ്ടിരുന്ന കൂട്ടുകാരുടെ പോസിലേക്ക് ഒറ്റയടിക്കെത്തി. രസകരമായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ താരമായി മാറിയ കൊച്ചുമിടുക്കന്‍ ആരെന്നോ, ഈ വീഡിയോ എവിടെനിന്ന് എടുത്തതാണെന്നോ ഒന്നും വ്യക്തമല്ല. എങ്കിലും വീഡിയോ കണ്ടവര്‍, കണ്ടവര്‍ ഇത് പങ്കുവയ്ക്കുന്നുണ്ട്. യൂട്യൂബിലും വീഡിയോക്ക് ധാരാളം കാഴ്ചക്കാരെത്തിയിട്ടുണ്ട്. 

വീഡിയോ കാണാം...

PREV
click me!

Recommended Stories

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ
ചർമ്മം തിളങ്ങട്ടെ: അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ അറിഞ്ഞിരിക്കേണ്ട 5 വഴികൾ