ഈ മഴയത്ത് വെെറൽ പനിയെ സൂ​ക്ഷിക്കണം

Published : Aug 16, 2018, 10:35 AM ISTUpdated : Sep 10, 2018, 01:50 AM IST
ഈ മഴയത്ത് വെെറൽ പനിയെ സൂ​ക്ഷിക്കണം

Synopsis

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി.ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാര്‍ഗം മാത്രമാണ് പനി. തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണ് വെെറൽ പനി. നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവന്‍ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ് ഭാഗങ്ങളില്‍ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാന്‍ സഹായിക്കുന്നു. 

 പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ),ഇത്തരത്തിലുള്ള മുൻകരുതലുകളെടുത്താൽ മഴക്കാലരോഗങ്ങൾ തടയാനാകും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ