പ്രായം കുറഞ്ഞ പുരുഷനെ പ്രണയിച്ചാല്‍

By Web DeskFirst Published May 14, 2017, 3:35 PM IST
Highlights

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ട് സമ്മാനിച്ച രതിനിര്‍വ്വേദം എന്ന സിനിമയും അതിലെ കഥയും എണ്‍പതുകളിലെ മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. അന്നത്തെ കാലത്ത് ഏറെ ചലനം സൃഷ്ടിച്ച കഥാപരിസരമായിരുന്നു അത്. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രായം കുറഞ്ഞ പുരുഷന്‍മാരെ സ്‌ത്രീകള്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും അത്ര അസാധാരണമല്ല. എന്തിനേറെ നമ്മുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം തന്നെ വലിയ ഉദാഹരണം. വിവാഹമായാലും പ്രണയമായാലും പുരുഷന് പ്രായം കൂടുതല്‍ വേണമെന്ന അലിഖിതമായ ഒരു നിയമം ഇപ്പോഴുമുണ്ട്. അതൊക്കെപോട്ടെ, ഇവിടെ പ്രായം കുറഞ്ഞ പുരുഷന്‍മാരെ പ്രണയിക്കുന്ന സ്‌ത്രീകളെക്കുറിച്ചാണ് പറയുന്നത്. അത്തരമൊരു പ്രണയത്തിലേക്ക് പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ബന്ധം ഊഷ്‌മളമായിരിക്കും‍...

അവനെ ആകര്‍ഷിച്ചത് എന്താണെന്ന് അറിയുക

ഇത്തരത്തില്‍ പ്രായം കുറഞ്ഞ ഒരാള്‍ പ്രണയാഭ്യര്‍ത്ഥനയുമായി വരുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ട കാര്യം ഇതാണ്. എന്താണ് ആകര്‍ഷണീയമായ കാര്യം? ആത്മാര്‍ത്ഥമായി തന്നെയാണോ ഇഷ്‌ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ സാധിക്കണം. അതുപോലെ പക്വതയുള്ളയാളാണോയെന്നും മനസിലാക്കാനാകണം. ഇത്തരമൊരു ബന്ധം മൂലം സമൂഹത്തിലും കുടുംബത്തിലുമുണ്ടായേക്കാവുന്ന എതിര്‍പ്പുകളെ മറികടക്കാനുള്ള ആത്മവിശ്വാസം അവനുണ്ടോയെന്നും മനസിലാക്കാനാകണം. ഈ കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ടുപോകാം...

തലമുറ വ്യത്യാസം മറികടക്കാനാകണം...

തന്നേക്കാള്‍ പ്രായമുള്ള സ്‌ത്രീയെ ഒരു പുരുഷന്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന പലതരം പ്രശ്‌നങ്ങളുണ്ട്. അഭിരുചിയിലുള്ള വ്യത്യാസമാണ് ഇതില്‍ പ്രധാനം. സിനിമ, ഭക്ഷണം, സാമൂഹികബന്ധം, സാഹിത്യം അങ്ങനെ പല കാര്യങ്ങളിലും അഭിരുചികള്‍ വ്യത്യാസപ്പെട്ടിരിക്കും. പലപ്പോഴും ഒരു ബന്ധം തകരാന്‍ ഈ വ്യത്യാസം ഒരു കാരണമായി മാറും. ഇത് മനസിലാക്കി പെരുമാറാന്‍ ഇരുവര്‍ക്കും സാധിക്കണം. 

ബയോളജിക്കല്‍ ക്ലോക്ക്...!

ഇത്തരം ബന്ധങ്ങളില്‍ ഏറെ നിര്‍ണായകമായ ഒരു പ്രശ്നമാണിത്. അതായത് പ്രണയിക്കുന്ന സ്‌ത്രീ മുപ്പതുകളിലേക്കും നാല്‍പ്പതുകളിലേക്കും കടക്കുമ്പോള്‍ ശാരീരികമായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍(ആര്‍ത്തവവിരാമം) ബന്ധത്തെ ഉലച്ചേക്കാം. ഇത് മുന്‍കൂട്ടി മനസിലാക്കി വേണ്ടി ഇരുവരും പ്രണയത്തിലേക്ക് കടക്കാന്‍. 

കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ

click me!