
ച്യൂയിംങ്ഗം അടങ്ങിയിട്ടുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ച്യൂയിംങ്ഗം, ചോക്ലേറ്റ് എന്നിവ മാത്രമല്ല, ചിലതരം മിഠായികള്‍, ബ്രഡ് എന്നിവയിലും ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിരിക്കുന്നു. പ്രധാനമായും കുടലിന്റെ പ്രവര്‍ത്തനത്തെയാണ് ഇത് ബാധിക്കുന്നത്. അടുത്തിടെ നാനോഇംപാക്‌ട് എന്ന പ്രസിദ്ധമായ ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പോഷകം ആഗിരണം ചെയ്യുന്നത് തടയപ്പെടുന്നു...
ചെറുകുടലില്‍നിന്ന് ഭക്ഷണത്തിലെ പോഷണം ശരീരം ആഗിരണം ചെയ്യപ്പെടുന്ന പ്രക്രിയയെ സാരമായി ബാധിക്കുന്ന ഒന്നാണ് ടൈറ്റാനിയം ഡയോക്സൈഡ്. അതായത് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് പോഷകഗുണങ്ങള്‍ ഉള്ള ഘടകങ്ങളൊന്നും ശരീരത്തിലേക്ക് എത്തപ്പെടുന്നില്ല.
ചോക്ലേറ്റിലും ച്യൂയിംഗത്തിലും മാത്രമല്ല ടൈറ്റാനിയം ഡയോക്സൈഡ്...
നമ്മള്‍ നിത്യവും ഉപയോഗിക്കുന്നതും ഇടപെടുന്നതുമായ ചില വസ്‌തുക്കളിലും ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിരിക്കുന്നു. ടൂത്ത് പേസ്റ്റ്, പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക് എന്നിവയിലാണ് ഇത് അടങ്ങിയിരിക്കുന്നത്. പല്ലിന് കൂടുതല്‍ തിളക്കം ലഭിക്കുന്നതിനാണ് ചില ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളില്‍ ഇത് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇത് വയറ്റില്‍ എത്തിയാല്‍ ഹാനികരമായ പ്രശ്‌നങ്ങളുണ്ടാകുന്നു.
ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉപയോഗം പലവിധം...
നേരത്തെ ടൂത്ത് പേസ്റ്റിന്റെ പറഞ്ഞതുപോലെ പലരീതിയിലാണ് ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നത്. ചില ചോക്ലേറ്റുകള്‍ക്ക് നല്ല രൂപം ലഭിക്കുന്നതിനാണ് ടൈറ്റാനിയം ഡയോക്സൈഡ് ചേര്‍ക്കുന്നത്. ചിലതരം കവര്‍ പാല്‍ ബ്രാന്‍ഡുകളില്‍ കൂടുതല്‍ വെന്മ ലഭിക്കാന്‍ ഇത് ചേര്‍ക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam