പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ കഴിച്ചാല്‍..

Web Desk |  
Published : Jun 25, 2018, 01:02 PM ISTUpdated : Jun 29, 2018, 04:23 PM IST
പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ കഴിച്ചാല്‍..

Synopsis

 പ്രമേഹ രോഗികള്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ഉണ്ടാകണം. 

തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല.  92 ശതമാനം വെളളം ഉളള  തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ പല രോഗത്തിനും നല്ലതാണ്. എന്നാല്‍ പ്രമേഹത്തിനോ? രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പ്രമേഹ രോഗികള്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ഉണ്ടാകണം. കാരണം പല പഴങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. 

ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തനില്‍ ഗ്ലൈസമറ്റിക് ഇന്‍ഡക്സ്(ജിഐ)ന്‍റെ അളവ് 72ഗ്രാം ആണ്. പ്രമേഹ രോഗികള്‍ 70 മുകളില്‍ ജിഐ ഉളള ഫലങ്ങള്‍ കഴിക്കാന്‍ പാടില്ല. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ വളരെ മിതമായി മാത്രമേ പ്രമേഹരോഗികള്‍ കഴിക്കാവൂ. തണ്ണിമത്തന്‍ ധാരാളം ഗുണങ്ങളുളള ഫലമാണ്. തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ് തണ്ണിമത്തന്‍. 
  


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ