
ആദ്യ രാത്രിയിൽ എന്തിനാണ് കട്ടിലിൽ റോസാപ്പൂക്കൾ വിതറുന്നത്. പലർക്കും അറിയാത്ത കാര്യമാണിത്. വിവാഹം കഴിഞ്ഞ് ആദ്യരാത്രി ആഘോഷിക്കാന്‍ ബന്ധുക്കള്‍ റൂം വളരെ ഭംഗിയായി അലങ്കരിക്കും. പ്രധാനമായും കട്ടിലാണ് അലങ്കരിക്കുക. അതും പ്രണയത്തിന്റെ നിറം ഉള്ള ചുവന്ന റോസാപ്പൂക്കള്‍ കൊണ്ടായിരിക്കും.
ആദ്യ രാത്രിയില്‍ റോസാപ്പൂവിന്റെ പങ്ക് ചെറുതല്ല. കട്ടിലില്‍ റോസാപ്പൂക്കള്‍ വിതറുമ്പോള്‍ ഇതിന്റെ സുഗന്ധം നല്ല റൊമാന്‍സ് ചുറ്റുപ്പാട് സൃഷ്ടിക്കാൻ സഹായിക്കും. കല്യാണദിവസം ടെന്‍ഷന്റെ കൂടി ദിവസമാണ്. ഇത്തരം ടെന്‍ഷനുകളിലൂടെ കടന്നാണ് വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്.
മാനസികമായും ശാരീരികമായും നല്ലൊരു അവസ്ഥ കൊണ്ട് വരാൻ കൂടിയാണ് റോസാപ്പൂക്കൾ കട്ടിലിൽ വിതറുന്നത്. ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും റോസാപ്പൂക്കൾക്ക് സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam