ചിലർ വിവാഹത്തോട്​ ‘നോ’ പറയുന്നത്​ എന്തുകൊണ്ട്​ ?

By web deskFirst Published Jul 26, 2017, 4:31 PM IST
Highlights

വിവാഹം സ്വര്‍ഗത്തിൽ വെച്ച് നടക്കുമെന്നാണല്ലോ. വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുളള കൂടിചേരലാണ്. പലപ്പോഴും രണ്ട് കുടുബങ്ങൾ തമ്മിലുളള കൂടി ചേരലായും വിവാഹത്തെ സമൂഹം നോക്കി കാണുന്നു. പക്ഷേ ഇന്ന് വിവാഹം എന്ന സങ്കൽപ്പത്തോടുളള സമീപനത്തിൽ തന്നെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് വിവാഹത്തിന് ജീവിതത്തിൽ ഇത്രയധികം പ്രധാന്യം നൽകുന്നത്? പലരും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനം എടുക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്. 
 

ചില‍ര്‍ക്ക് ഒരു കാര്യത്തിനും ആരേയും ആശ്രയിക്കുന്നത്​ ഇഷ്ടമല്ല. അവ‍ര്‍ക്ക് എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനാണ് ഇഷ്ടം. സമൂഹത്തെ ത്യപ്തത്തിപ്പെടുത്താൻ വിവാഹം കഴിക്കാൻ അവ‍ര്‍ ഒരുക്കമല്ല.

പലരും സ്വതന്ത്ര്യവും അതോടൊപ്പം അവർക്ക്​ ചുറ്റുമുള്ള വലയത്തിന്​ പുറത്ത്​ പോകാനും ആഗ്രഹിക്കുന്നു. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനായി കുടുംബമായി ഒതുങ്ങാനും അവർ ആഗ്രഹിക്കുന്നില്ല. 

വിവാഹം ഒരു മേൽവിലാസം മാത്രം. നിങ്ങൾ ആരോടെങ്കിലും ബാധ്യതപ്പെട്ടെങ്കിൽ അത്​ പറയാൻ ഒരു കടലാസി​െൻറ ആവശ്യം നിങ്ങൾക്കില്ല. വിവാഹം കഴിക്കാതെ തന്നെ അവരെ നിങ്ങൾക്ക്​ പങ്കാളിയായി സ്​നേഹിക്കാം.

രക്ഷിതാക്കൾ ചിന്തിക്കുന്നതിൽ നിന്ന്​ ഭിന്നമായി വിവാഹം സുരക്ഷിതത്വം ഉറപ്പുനൽകുകയോ ആജീവനാന്ത ബന്ധം ഉറപ്പുനൽകുകയോ ചെയ്യുന്നില്ല. നിങ്ങളെ ആത്മാർഥമായി സ്​നേഹിക്കുന്നവർക്ക് ഒരു സത്യപ്രസ്​താവനയും ഇല്ലാതെ നിങ്ങൾക്കൊപ്പം നിൽക്കാനാകും. പങ്കാളി നിങ്ങളെ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന്​ ഉറപ്പുണ്ടെങ്കിൽ നിങ്ങൾ വിവാഹിതരാകേണ്ടതില്ല.

വിവാഹത്തിലൂടെയുള്ള ബന്ധത്തിന്​ ​പ്രത്യേകം നിയമാവലികളൊന്നുമില്ല. ഒരിക്കൽ പോലും സ്​നേഹിക്കാത്ത ഒരാൾക്കൊപ്പം എന്തിന്​ അവശേഷിക്കുന്ന കാലം ജീവിക്കുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്​. രക്ഷിതാക്കൾ ഒരുക്കിയ വിവാഹത്തിന്റെ പേരിലാണ്​ പലത്യാഗങ്ങളും സഹിച്ച്​ മുന്നോട്ടുപോകേണ്ടിവരുന്നത്​. പരാജയപ്പെടുന്ന വിവാഹബന്ധങ്ങൾക്ക്​ എന്ത്​ പ്രായശ്ചിത്തം എന്നും ചിന്തിക്കുന്നവർ ഉണ്ട്​.  

വിവാഹിതരായ പല സുഹൃത്തുക്കളുടെയും ജീവിതം കുഴപ്പത്തിലാകുന്നതിനും പിന്നീട്​ വിവാഹമോചനത്തിനും ഇവർ സാക്ഷികളാകുന്നു. അതുകൊണ്ട്​ തന്നെ ജീവിതം സമാധാനപൂർണമാക്കാൻ വിവാഹമെന്ന അതിഭാവുകത്വ നാടകം ആവശ്യമില്ല.

സന്തോഷകരമായ വിവാഹവ ജീവിതത്തിന്​ ഗൗരവപൂർണമായ സമയവും ഉത്സാഹവും ആവശ്യമാണ്​. ഇത്​ രണ്ടും പാലിക്കുന്നതിൽ നിങ്ങൾ മോശമാണെങ്കിൽ വിവാഹം എന്ന കൊളുത്ത്​ ആവശ്യമില്ലെന്നും ഇവർ കരുതുന്നു.  
 

click me!