എന്താണ് ബാത്ത്റൂം ഫ്ലെഷിന് രണ്ട് ബട്ടണ്‍; കാരണം ഇതാണ്.!

Published : Sep 18, 2018, 12:58 PM ISTUpdated : Sep 19, 2018, 09:29 AM IST
എന്താണ് ബാത്ത്റൂം ഫ്ലെഷിന് രണ്ട് ബട്ടണ്‍; കാരണം ഇതാണ്.!

Synopsis

ഡ്യൂവല്‍ ഫ്ലെഷ് എന്ന ലോജിക്ക് ടോയ്ലെറ്റില്‍ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ലിബര്‍, അല്ലെങ്കില്‍ ഫ്ലെഷ് ബട്ടണ്‍ വെറുതെ അനുവദിക്കുക എന്നത് മാത്രമല്ല. 

പുതുതായി എത്തുന്ന എല്ലാ ബാത്ത്റൂം ഫ്ലെഷുകളും ഇരട്ട ബട്ടണുകളോടെയാണ് എത്തുന്നത്. ഡ്യൂവല്‍ ഫ്ലെഷ് എന്ന് വിളിക്കുന്ന ഈ സംവിധാനം എന്തിനാണ്. എങ്ങനെയാണ് ഇത്തരം ഒരു സംവിധാനത്തിന്‍റെ ഉത്ഭവം. ഇതാണ് ഇവിടെ പരിശോധിക്കുന്നത്.

ഡ്യൂവല്‍ ഫ്ലെഷ് എന്ന ലോജിക്ക് ടോയ്ലെറ്റില്‍ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ലിവര്‍, അല്ലെങ്കില്‍ ഫ്ലെഷ് ബട്ടണ്‍ വെറുതെ അനുവദിക്കുക എന്നത് മാത്രമല്ല. അടിസ്ഥാനപരമായി ജലസംരക്ഷണമാണ് ഈ ചിന്തയുടെ അടിസ്ഥാനം. ഒരു ഡ്യൂവല്‍ ഫ്ലെഷിന്‍റെ വലിയ ബട്ടണ്‍ 6 മുതല്‍ 9 ലിറ്റര്‍വരെ വെള്ളമാണ് പുറത്തേക്ക് തള്ളുന്നത്. ചെറിയ ബട്ടണില്‍ ഇത് 3 മുതല്‍ 4.5 ലിറ്റര്‍വരെയാണ്. അതായത് രണ്ട് തരത്തിലുള്ള ഫ്ലെഷുകള്‍ ജലത്തിന്‍റെ ദുരുപയോഗം തടയുന്നു എന്ന് വ്യക്തം.

ഡ്യൂവല്‍ ഫ്ലെഷുള്ള ബാത്ത് റൂം സെറ്റപ്പില്‍ കുറ‌ഞ്ഞത് ഒരു വര്‍ഷം 20,000 ലിറ്റര്‍ വെള്ളമെങ്കിലും ലാഭിക്കാന്‍ സാധിക്കും എന്നാണ് ആഗോളതലത്തില്‍ തന്നെയുള്ള കണക്ക്. അമേരിക്കന്‍ ഇന്‍ട്രസ്ട്രീയല്‍ ഡിസൈനര്‍ വിക്ടര്‍ പാപ്പനേക്ക് ഡിസൈന്‍ ഫോര്‍ റിയല്‍ വേള്‍ഡ് എന്ന പുസ്തകത്തിലാണ് 1976ല്‍ ഡ്യൂവല്‍ ഫ്ലെഷ് എന്ന ആശയം ആദ്യം പങ്കുവച്ചത്. 

1980ലാണ് ഓസ്ട്രേലിയയിലാണ് ആദ്യമായി ഇത്തരം ഫ്ലെഷ് നിര്‍മ്മിച്ചത്. ഇനി ഫ്ലെഷ് ഉപയോഗിക്കുമ്പോള്‍ ജല സംരക്ഷണത്തിന്‍റെ പാഠം ഉള്‍ക്കൊണ്ട് സ്മാര്‍ട്ടായി ഫ്ലെഷ് ഉപയോഗിക്കാം. 

PREV
click me!

Recommended Stories

വീട്ടിലിരുന്ന് സലൂൺ ഫിനിഷിംഗ്: മനോഹരവും മൃദുവുമായ പാദങ്ങൾ സ്വന്തമാക്കാൻ എളുപ്പത്തിൽ പെഡിക്യൂർ ചെയ്യാനുള്ള വഴികൾ
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ