
ഇത്തരത്തില്‍ സെക്സ് ടോയ്സ് കടയില്‍ തേടി വരുന്നത് കൂടുതലും പരസ്ത്രീബന്ധം വെറുക്കുന്ന 30 നും 40 നും ഇടയില്‍ പ്രായക്കാരായ പ്രൊഫഷണലുകള്‍ ആണെന്ന് ബീജിംഗിലെ ഇത്തരം പാവകള്‍ വില്‍ക്കുന്ന കടയിലെ ഒരു സെയില്‍സ്മാനും പറയുന്നു. തങ്ങളുടെ സെക്‌സ്‌ഡോളുകളെ വെറും ശരീരമായി മാത്രം കാണാതെ ഭാര്യയോട് എന്ന പോലെ വൈകാരികത പുലര്‍ത്തുന്നവര്‍ പോലും ഉണ്ടെന്ന് ഇയാള്‍ പറയുന്നു.
പാവകളുടെ സുഹൃത്തുക്കള്‍ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു കൂട്ടര്‍ ഇന്‍റര്‍നെറ്റില്‍ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കു വെയ്ക്കാനും ഉപദേശം നല്‍കാനും എത്തുന്നവരാണ്. ഇവരുടെ എണ്ണം ഈ വര്‍ഷം 20,000 മായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ജനങ്ങള്‍ സെക്‌സ് ഡോളുകളുമായി കൂടുതല്‍ പ്രണയത്തില്‍ ആകുന്നതോടെ വര്‍ഷം ചൈനയില്‍ സെക്‌സ്‌ടോയ് മാര്‍ക്കറ്റ് കണ്ടെത്തുന്നത് 10.3 ബില്യണ്‍ പൗണ്ടാണ്.
ലൈംഗിക തൊഴിലാളികളുടെ അരികിലേക്ക് പോകാതെയും താല്‍ക്കാലിക ലൈംഗികത ഉപയോഗിക്കാതെയും ഇരിക്കാന്‍ ത്വക്ക് പോലെ തോന്നിക്കുന്ന മൃദുവായറബ്ബര്‍ ശരീരവും ഇഷ്ടത്തിന് അനുസരിച്ച് സെറ്റ് ചെയ്യാവുന്ന കൈകളും മാറ്റി വെയ്ക്കാവുന്ന തലയും ശരീരഭാഗങ്ങളും വരുന്ന സെക്‌സ് ഡോളുകള്‍ ആയിരക്കണക്കിന് ചൈനീസ് യുവാക്കളാണ് വാങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam