
ഭര്‍ത്താക്കന്‍മാരില്‍ നിന്നും ഭാര്യമാര്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഭർത്താക്കൻമാർ ഭാര്യമാരോട് പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.
സ്നേഹം..
ഭാര്യ ഭർത്താവില്‍ നിന്ന് പലതവണ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കാണ് ‘ഐ ലവ് യു’ എന്നത്. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ഈ വാക്കുകൾ അത്ഭുതം സൃഷ്ടിക്കും.
പ്രശംസകൾ ചെറുതല്ല
ഭര്‍ത്താവില്‍ നിന്ന് പ്രശംസ ആഗ്രഹിക്കാത്ത ഭാര്യമാര്‍ ഉണ്ടാകില്ല. എന്നാൽ ഇത് ലഭിക്കാതെ വരുമ്പോൾ ഇക്കാര്യം പറയാനും കഴിയാത്തവരാണ് പലരും. ഭര്‍ത്താവിനായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നത് ഭാര്യമാരില്‍ ഉണ്ടാക്കുന്ന വികാരം വലുതാണ്.
മൗനത്തിലെ സ്വകാര്യത..
ഭാര്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനമാകുമ്പോൾ സ്വകാര്യത സൂക്ഷിക്കുന്നുവെന്ന തോന്നൽ വളർത്തുന്നു. ഈ തോന്നൽ ഭാര്യയിൽ വളരുന്നുവെന്നത് ഭർത്താക്കൻമാരെ അസ്വസ്ഥരാക്കുകയും ചെയ്യും. അതിനാല്‍ എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്ന് സംസാരിക്കുക.
അമ്മയുമായുള്ള വഴക്കുകൾ
ഭർത്താവിന്റെ അമ്മയുമായുമായി ഭാര്യക്കുണ്ടാകുന്ന വഴക്കുകളിൽ ഇടപെടാതിരിക്കുന്നത് ചിലപ്പോള്‍ ഭാര്യമാരില്‍ ഒരു വിഷമം വരാം. ഇരുവരും തുറന്നുസംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാം.
കിടപ്പറയിൽ ഭാര്യയുടെ താൽപര്യങ്ങൾ
സ്വകാര്യ നിമിഷങ്ങളിലേക്ക് വഴുതാൻ ഇഷ്ടപ്പെടുന്ന രീതികള്‍ ഇരുവര്‍ക്കും സംസാരിക്കാം. ഭര്‍ത്താവില്‍ നിന്നും അക്കാര്യങ്ങള്‍ കേള്‍ക്കാന്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam